പാലായിലെ തെരഞ്ഞെടുപ്പ് ഫലം; മാണി സി കാപ്പൻ്റെ ഹർജി സുപ്രീം കോടതി തള്ളി! ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കാലാവധിക്ക് ശേഷം ഫലയൽ ചെയ്ത ഹർജി തള്ളണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മാണി സി കാപ്പന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.പാലാ മണ്ഡലത്തിൽ നിന്ന് തൻ്റെ വിജയം ചോദ്യം ചെയ്ത് സണ്ണി ജോസഫ് എന്നയാൾ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത് കാലാവധിക്ക് ശേഷമാണെന്ന് വ്യക്തമാക്കിയാണ് മാണി സി കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്ന കാലത്ത് ഫയൽ ചെയ്യുന്നതിനുള്ള കാലാവധി നീട്ടി നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുകയായിരുന്നു. പാലാ എംഎൽഎ മാണി സി കാപ്പൻ (Mani C Kappen) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി വ്യവസായി ദിനേശ് മേനോൻ. മുംബൈ ബോറിവില്ലി കോടതിയിൽ വെച്ച് എംഎൽഎ വധഭീഷണി മുഴക്കിയെന്നാണ് ദിനേശ് മേനോൻ ആരോപിക്കുന്നത്. ഇന്നലെ കോടതിയിൽ എത്തിയപ്പോഴായിരുന്നു ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.വധ ഭീഷണിയിൽ മുംബൈ പോലീസിൽ പരാതി നൽകുമെന്നും ദിനേശ് മേനോൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പാലാ എംഎൽഎയ്ക്ക് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ദിനേശ് മേനോൻ നൽകിയ ഹർജിയിലായിരുന്നു കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മാണി സി കാപ്പൻ 3.25 കോടി രൂപ തട്ടിയെന്നാണ് ദിനേശ് മേനോൻറെ പരാതി.കേസ് വേഗം സെറ്റിൽ ചെയ്തില്ലെങ്കിൽ നാട്ടിൽ എത്തിയാൽ തട്ടിക്കളയുമെന്ന് പാലാ എംഎൽഎ ഭീഷണിപ്പെടുത്തിയെന്നാണ് മുംബൈ വ്യവസായിയുടെ ആരോപണം. കോടതി പിരിഞ്ഞതിന് പിന്നാലെ വരാന്തയിൽ വച്ചായിരുന്നു ഭീഷണിയെന്നും വ്യവസായി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
വ്യവസായിയുടെ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി മാണി സി കാപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മജിസ്‌ട്രേറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന നിരീക്ഷിച്ചായിരുന്നു നടപടി. ഈ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ദിനേശ് മേനോൺ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
Find out more: