2022-ൽ മലയാള സിനിമയെ ഞെട്ടിച്ച വില്ലൻ കഥാപാത്രങ്ങൾ ഏതൊക്കെ? കഥയിലും കഥാപാത്രസൃഷ്ടിയിലും ആവിഷ്‌കരണത്തിലും എല്ലാം ഈ സ്വയം വിമർശനാത്മക വിലയിരുത്തലുകൾ കാണാം. ധീരോദാത്തനും അതിപ്രതാപ ഗുണവാനുമായ നായകൻ വേണം എന്ന നിഷ്‌കർഷയിൽ നിന്നും സിനിമ ചുറ്റുപാടിനെ ഉൾക്കൊണ്ടു തുടങ്ങിയതു മുതൽ ആണ് കൂടുതൽ ജനകീയമായത്. ആദ്യകാല സിനിമകളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ സിനിമകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ച് തുടങ്ങി. ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതികതകളിലുമെല്ലാം ഈ മാറ്റം സിനിമയെ മികച്ചതാക്കുന്നു. സിനിമകൾ കാലങ്ങളായി തുടർന്നുവരുന്ന എല്ലാ സാമ്പ്രദായിക രീതികളെയും സ്വയം വിമർശന വിധേയമാക്കുകയും തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി പുറത്തിറങ്ങിയ മലയാള സിനിമകൾ പരിശോധിച്ചാൽ വില്ലൻ കഥാപാത്രങ്ങൾക്കുവന്ന മാറ്റം വ്യക്തമാകും.
തുടക്കംമുതൽ ഒടുക്കം വരെ ചൂണ്ടാക്കാണിക്കാൻ ഒരു വില്ലൻ എന്ന സങ്കൽപ്പം ഇന്നത്തെ സിനിമകൾക്കില്ല. അതായത് നമ്മൾ കണ്ടുശീലിച്ച കിരീക്കാടൻ ജോസോ, മുണ്ടയ്ക്കൽ ശേഖരനോ ഇന്നത്തെ സിനിമകളുടെ അവിഭാജ്യ ഘടകമാകുന്നില്ല. അതുപോലെതന്നെ നായകന്മാർ നന്മയുടെ പ്രതീകങ്ങളും പ്രതിനായകന്മാർ തിന്മയുടെ വക്താക്കളോ ആകുന്നുമില്ല. നായകന് തന്നെ േ്രഗ ഷെയ്ഡ് നൽകിയ ഒട്ടനവധി ചിത്രങ്ങൾ മലയാള സിനിമയിലുണ്ട്. ഈയടുത്തിറങ്ങിയ ചില സിനിമകൾകൂടി പരിശോധിക്കാം.ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പൻ മുതൽ പുഴുവിലെ കുട്ടനും റോഷാക്കിലെ ലൂക്കും നൻപകലിലെ സുന്ദരവുമെല്ലാം മലയാള സിനിമ അഭിമാനത്തോടെ ചേർത്തുവെയ്ക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ്. പുഴുവും റോഷാക്കും നെഗറ്റീവ് ഷെയ്ഡ് നൽകുന്ന നായക കഥാപാത്രങ്ങളാണ്. റോഷാക്ക് തുടക്കം മുതൽ ഒടുക്കം വരെ കടന്നുവരുന്ന എല്ലാ കഥാപാത്രങ്ങൾക്കും ഈ ഷെയ്ഡ് നൽകുകയാണെങ്കിൽ പുഴുവിൽ മ്മൂട്ടി എത്തുന്നത് എല്ലാ മുൻധാരണകളും തിരുത്തിക്കൊണ്ടാണ്.
നാകനായി നിൽക്കുന്നിടത്തുനിന്ന് ആ യാഥാസ്ഥിതിക സങ്കൽപ്പങ്ങളെയെല്ലാം തിരുത്തിക്കൊണ്ടാണ് കുട്ടനായി മമ്മൂട്ടി മാറിയത്.മലയാള സിനിമയിൽ മമ്മൂട്ടി നിറഞ്ഞു നിന്ന വർഷമായിരുന്നു 2022. മാസ് എന്റെർടെയിനർ ഹിറ്റുകളും കലാമൂല്യമുള്ള സിനിമകളുമായി നിറഞ്ഞു നിന്ന വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്.മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2022 നല്ല വർഷമായിരുന്നു. എല്ലാത്തരം പ്രേക്ഷകരേയും സംതൃപ്തിപ്പെടുത്തിയ ഒട്ടനവധി മികച്ച സിനിമകൾ ഈ വർഷം പുറത്തിറങ്ങി. ഇതിൽ തന്നെ വില്ലൻ വേഷം കൈകാര്യം ചെയ്ത താരങ്ങളെ ഒന്ന് പരിശോധിക്കാം. ഇവയിൽ തന്നെ ആഘോഷിക്കപ്പെട്ട നെഗറ്റീവ് കഥാപാത്രങ്ങളാണ് കൂടുതലും. അത്തരത്തിൽ ആഘോഷിക്കപ്പെട്ട താരമാണ് ഷൈൻ ടോം ചാക്കോ. ഈ വർഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയാണ് മൈക്കിളപ്പന്റെ ഭീഷ്മപർവ്വം.
ചിത്രത്തിലെ പ്രധാന വില്ലൻ സുധേവ് നായരാണെങ്കിലും അതോടൊപ്പം കൈയ്യടി നേടിയ കഥാപാത്രമാണ് ഷൈൻ അവതരിപ്പിച്ച പീറ്റർ. നെഗറ്റീവ് ഷെയിഡിലുള്ള ഈ കഥാപാത്രം നായകനോളം പ്രാധാന്യമുണ്ടായിരുന്നതാണ്. കുമാരിയും നായകനായാണ് തിടക്കമെങ്കിലും ചിത്രത്തിലെ പ്രതിനായകനും ഷൈൻ തന്നെയാണ്.നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്കിലെ ബിന്ദു പണിക്കർ അവതരിപ്പിച്ച സീത എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ നായകനായെത്തിയ മമ്മൂട്ടി അടക്കമുള്ള എല്ലാ കഥാപാത്രങ്ങളും നെഗറ്റീവ് ഷെയ്ഡിലൂടെയാണ് സഞ്ചരിക്കുന്നത്. മലയാള സിനിമ കണ്ടിട്ടുള്ളതിൽ വെച്ച് വളരെ ശക്തമായ നെഗറ്റീവ് സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച സീത. ബിന്ദു പണിക്കർ എന്ന നടിയുടെ അഭിനയ ജീവിതത്തിൽ ചെയ്ത ഏറ്റവും മികച്ച വേഷമായിട്ടാണ് ഇതിന് കാണുന്നത്.
Find out more: