ആർഎസ്എസ് - ജമാഅത്ത് ഇസ്ലാമി ചർച്ച; കോൺഗ്രസിലെയും ലീഗിലെയും ചിലരുടെ ഒത്താശയോടെയാണ് ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി! ന്യൂനപക്ഷങ്ങൾക്കുവേണ്ടിയല്ല ഈ ചർച്ച നടന്നത്. കോൺഗ്രസിനെ നേരത്തെ തന്നെ ആർഎസ്എസിനോട് താല്പര്യം ഉണ്ട്. ലീഗിലെ ഒരു വിഭാഗം ചർച്ചയെ അംഗീകരിച്ചിട്ടുണ്ട്. ലീഗിലെയും കോൺഗ്രസിലെയും ചിലരുടെ ഒത്താശയോടെയാണ് ഈ ചർച്ച നടത്തിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർഎസ്എസ് – ജമാഅത്തെ ഇസ്ലാമി ചർച്ചയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചർച്ചയിൽ ദുരൂഹതയുണ്ടെന്നും ചർച്ച ആർക്കുവേണ്ടി എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരു സംഘടനകളുടെയും ചർച്ചയിൽ എന്ത് കാര്യങ്ങളാണ് അവർക്ക് സംസാരിക്കാനുള്ളത് എന്ന് ജനം ചോദിക്കുന്നു.




    തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. അടുത്ത കാലത്താണ് രണ്ട് പേരെ ചുട്ടുകൊന്നത്. അവ‌‍ർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ഈ കൊല നടത്തിയത്. കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടനവധി പേർ അതിനകത്തുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജമാഅത്തു ഇസ്ലാമിയുടെ മാത്രം ബുദ്ധിയാണോ ചർച്ച എന്നും കോൺഗ്രസ് – ലീഗ് – വെൽഫയർ പാർട്ടി ത്രയത്തിന് ഇതിൽ ബന്ധമുണ്ടോ എന്നും സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച ഒട്ടനവധി മുസ്ലിം സംഘടനകൾ വിമർശിച്ചിട്ടുണ്ട്. 





ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമാണ് വെൽഫെയർ പാർട്ടി. ഈ വെൽഫയർ പാർട്ടി കോൺഗ്രസിന്റെയും ലീഗിന്റെയുമൊപ്പം അണിനിരന്നവരാണ്. അവർ തമ്മിൽ ഇപ്പോൾ സ്വഭാവികമായ ഒരു കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. കാസർകോട് കുമ്പളയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് ഇഷ്ടമല്ല എന്ന് കണ്ടാൽ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാ‍ർ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. 




അടുത്ത കാലത്താണ് രണ്ട് പേരെ ചുട്ടുകൊന്നത്. അവ‌‍ർ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ഈ കൊല നടത്തിയത്. കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാറിനോട് മൃദുനിലപാട് സ്വീകരിക്കുന്നവരാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടനവധി പേർ അതിനകത്തുണ്ട്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇരു സംഘടനകളുടെയും ചർച്ചയിൽ എന്ത് കാര്യങ്ങളാണ് അവർക്ക് സംസാരിക്കാനുള്ളത് എന്ന് ജനം ചോദിക്കുന്നു.

Find out more: