ഷുഹൈബ് വധം ആയുധമാക്കി പോലീസ്, ആകാശ് തില്ലങ്കേരിക്ക് നോട്ടീസ്! ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ അജിത്ത് കുമാറിന്റെ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. മാർച്ച് ഒന്നിന് തലശേരി സെഷൻസ് കോടതിയിൽ ഹാജരാകാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്ക് നോട്ടീസ്. മട്ടന്നൂർ പോലിസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്ന ഉപാധിയോടെ 2019 ഏപ്രിൽ 24ന് ഹൈക്കോടതിയാണ് ഷുഹൈബ് വധക്കേസിൽ ആകാശിന് ജാമ്യം അനുവദിച്ചത്. എന്നാൽ അടുത്തിടെ മുഴക്കുന്ന്, മട്ടന്നൂർ പോലിസ് സ്റ്റേഷനുകളിൽ ആകാശിനെതിരേ കേസെടുക്കുകയും കേസുകളിൽ പ്രതിയാവുകയും ചെയ്തിരുന്നു.
2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. എടയന്നൂരിലെ പാർട്ടിയുടെ അറിവോടെയാണ് കൊല നടത്തിയതെന്ന ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് വീണ്ടും ഷുഹൈബ് വധം ചർച്ചയായത്. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ്ചന്ദിനെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. ഷുഹൈബ് വധക്കേസിൽ പ്രതിയാകും മുൻപ് മറ്റൊരു കൊലക്കേസിൽ കൂടി ആകാശ് പ്രതിയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയാണ്.പുതിയ കേസുകൾ ഉണ്ടായതോടെ ആകാശ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. രണ്ട് കേസിലും പരാതിയുമായി എത്തിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വമാണ്.
മുഴക്കുന്നിൽ സ്ത്രീത്വത്തെ അപമാനിച്ചെതിനും മട്ടന്നൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും ആകാശിനെതിരെ രംഗത്തുവന്നിരുന്നു. തില്ലങ്കേരിയിൽ 37 ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. 520 ബ്രാഞ്ച് അംഗങ്ങളുമുണ്ട്. അവർ ദൈനദിന പ്രവർത്തനത്തിന്റെ ഭാഗമായി വീടുകൾ കയറി പ്രവർത്തനം നടത്തുന്നവരാണ്. അവരാണ് ഈ പാർട്ടിയുടെ മുഖമെന്നും ആകാശ് തില്ലങ്കേരിയല്ലെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു.സിപിഎം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ആകാശ് തില്ലങ്കേരിയും കൂട്ടാളികളും രംഗത്തു വന്നതോടെ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു.
എടയന്നൂരിലെ പാർട്ടിയുടെ അറിവോടെയാണ് കൊല നടത്തിയതെന്ന ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയാണ് വീണ്ടും ഷുഹൈബ് വധം ചർച്ചയായത്. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ്ചന്ദിനെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. ഷുഹൈബ് വധക്കേസിൽ പ്രതിയാകും മുൻപ് മറ്റൊരു കൊലക്കേസിൽ കൂടി ആകാശ് പ്രതിയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയാണ്.പുതിയ കേസുകൾ ഉണ്ടായതോടെ ആകാശ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. രണ്ട് കേസിലും പരാതിയുമായി എത്തിയത് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വമാണ്. മുഴക്കുന്നിൽ സ്ത്രീത്വത്തെ അപമാനിച്ചെതിനും മട്ടന്നൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും ആകാശിനെതിരെ രംഗത്തുവന്നിരുന്നു. തില്ലങ്കേരിയിൽ 37 ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്.
Find out more: