സംസ്ഥാനത്ത് ഇന്ന് പൊതുഅവധി; രണ്ട് ദിവസം ദുഃഖാചരണം! മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്നു പൊതുഅവധി പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. സംസ്ഥാന ധനമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി 53വർഷമായി എംഎൽഎ ആണ്. കാൻസർ ബാധിതനായി ബെംഗളുരുവിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കേരളസർവകലാശാല , മഹാത്മാ ഗാന്ധി സർവകലാശാല, സാങ്കേതിക സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. അതേസമയം പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. ആറന്മുള വള്ളസദ്യ വഴിപാടുകൾ, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജിൻറെ അധ്യക്ഷതയിൽ ഇന്ന് പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22ലേക്കു മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ മൂല്യനിർണയ ക്യാംപുകൾക്കു അവധി പ്രഖ്യാപിച്ചു.ആറന്മുള എഞ്ചിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്ന് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 20ലേക്ക് മാറ്റി.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 10ന് അഭിമുഖത്തിന് കോളജിൽ എത്തണം. ഫോൺ: 9446382096, 9846399026. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുക. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് ഉമ്മൻ ചാണ്ടിയെ കൊണ്ടുപോവുക. തുടർന്ന് മൂന്ന് മണിയോടെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
സംസ്ഥാന ധനമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടി 53വർഷമായി എംഎൽഎ ആണ്. കാൻസർ ബാധിതനായി ബെംഗളുരുവിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. കേരളസർവകലാശാല , മഹാത്മാ ഗാന്ധി സർവകലാശാല, സാങ്കേതിക സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. അതേസമയം പിഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല. ആറന്മുള വള്ളസദ്യ വഴിപാടുകൾ, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജിൻറെ അധ്യക്ഷതയിൽ ഇന്ന് പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22ലേക്കു മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
Find out more: