ഡി കെ ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ, രണ്ടാമൻ ബിജെപി അംഗം! രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ ഡി കെ ശിവകുമാർ ആണെന്നാണ് റിപ്പോർട്ട്. 1,413 കോടി രൂപ ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നീ സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കർണാടക നിയമസഭയിലെ 19 അംഗങ്ങളും ശതകോടീശ്വരന്മാരാണ്. കർണാടക നിയമസഭയിലെ 32 അംഗങ്ങൾക്ക് 100 കോടിയിലധികം ആസ്തിയുണ്ട്. രാജ്യത്ത് ഏറ്റവും സമ്പന്നരായ ഇരുപത് എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്. കർണാടകയിലെ സ്വതന്ത്ര എംഎൽഎയും വ്യവസായിമായ കെ എച്ച് പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 





   ഗൗരിബിദാനൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹത്തിന് 1267 കോടിയുടെ ആസ്തിയാണുള്ളത്. 1,156 കോടി രൂപ ആസ്തിയുള്ള കോൺഗ്രസ് എംഎൽഎ പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. കർണാടകയിലെ സ്വതന്ത്ര എംഎൽഎയും വ്യവസായിമായ കെ എച്ച് പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. ഗൗരിബിദാനൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹത്തിന് 1267 കോടിയുടെ ആസ്തിയാണുള്ളത്. 1,156 കോടി രൂപ ആസ്തിയുള്ള കോൺഗ്രസ് എംഎൽഎ പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.ബിജെപിയിൽ നിന്നുള്ള 9 അംഗങ്ങളും ജെഡി (എസ്) നിന്നുള്ള രണ്ട് പേരും കെആർപിപിയിൽ നിന്ന് ഒരാളും ഒരു സ്വതന്ത്രനും കോടികളുടെ ആസ്തിയാണുള്ളത്.രാജ്യത്തുടനീളമുള്ള നിയമസഭാംഗങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ ബാധ്യതയുള്ള എംഎൽഎയും പ്രിയകൃഷ്ണയാണ്. 





രാജ്യത്തെ ശതകോടീശ്വരന്മാരായ എംഎൽഎമാരുടെ പട്ടികയിൽ കർണാടകയിൽ നിന്നുള്ള ഖനി വ്യവസായി ഗാലി ജനാർദ്ദന റെഡ്ഡിയുമുണ്ട്. 246 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ദീർഘനാളത്തെ സമ്പാദ്യമാണ് തനിക്കുള്ളതെന്ന് ഡി കെ ശിവകുമാർ റിപ്പോർട്ടിനോട് പ്രതികരിച്ചത്. താൻ അതിസമ്പന്നനോ ദരിദ്രനോ അല്ല. വ്യക്തിഗത സമ്പാദ്യമാണിത്. ദരിദ്രനുമല്ല അതിസമ്പന്നനുമല്ല താനെന്നും അദ്ദേഹം പറഞ്ഞു.കർണാടക നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഭാഗീരഥി മുരുല്യയ്ക്ക് 28 ലക്ഷം രൂപ മാത്രമാണ് ആസ്തി.കർണാടക എം‌എൽ‌എമാരിൽ 14 ശതമാനവും ശതകോടീശ്വരന്മാരാണെന്നും രാജ്യത്തെ ഏറ്റവും ആസ്തിയുള്ള എംഎൽഎമാരാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമസഭാംഗങ്ങളുടെ ശരാശരി വരുമാനം 64.3 കോടി രൂപയാണെന്നും എഡിആർ പറയുന്നു.




രാജ്യത്ത് ഏറ്റവും സമ്പന്നരായ ഇരുപത് എംഎൽഎമാരിൽ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്. കർണാടകയിലെ സ്വതന്ത്ര എംഎൽഎയും വ്യവസായിമായ കെ എച്ച് പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. ഗൗരിബിദാനൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹത്തിന് 1267 കോടിയുടെ ആസ്തിയാണുള്ളത്. 1,156 കോടി രൂപ ആസ്തിയുള്ള കോൺഗ്രസ് എംഎൽഎ പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. കർണാടകയിലെ സ്വതന്ത്ര എംഎൽഎയും വ്യവസായിമായ കെ എച്ച് പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. ഗൗരിബിദാനൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹത്തിന് 1267 കോടിയുടെ ആസ്തിയാണുള്ളത്.  

Find out more: