കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണൽ ഹെൽത്ത്‌കെയർ എക്‌സലൻസ് അവാർഡ്! കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണൽ ഹെൽത്ത്‌കെയർ അവാർഡ് ലഭിച്ചത്. പബ്ലിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിന് വീണ്ടും അഭിമാന നേട്ടവുമായി ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണൽ ഹെൽത്ത്‌കെയർ അവാർഡ്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻറെ ഉത്കൃഷ്ഠാ പുരസ്‌കാരം സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നൽകിയത്. ജൂലൈ 27ന് ഡൽഹിയിൽ വച്ച് നടക്കുന്ന നാഷണൽ ഹെൽത്ത്‌ടെക് ഇന്നവേഷൻ കോൺക്ലേവിലാണ് ഹെൽത്ത്‌കെയർ എക്‌സലൻസ് അവാർഡ് സമ്മാനിക്കുക.
ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ യോഗ പരിശീലന കേന്ദ്രമാണ് ആരംഭിച്ചിരിക്കുന്നത്. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യ മോളുടെ മേൽനോട്ടത്തിലാണ് പരിശീലനം നടത്തുന്നത്. അംഗീകൃത യോഗ്യതയുള്ള ഒരു യോഗ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിലാണ് പരിശീലനം. യോഗ ഇൻസ്ട്രക്ടർ ചന്ദ്രിക ദേവിയാണ് നിലവിൽ പരിശീലനം നൽകുന്നത്. യൂണിഫോമും മറ്റും പരിശീലനാർത്ഥികൾക്ക് ഒരുക്കിയിട്ടുണ്ട്. രോഗങ്ങൾ ഉള്ളവരെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമാണ് യോഗ പരിശീലനത്തിനായി ചേർക്കുന്നത്. പഞ്ചായത്തിലെ വനിതകളുടെ മികച്ച രീതിയിലുള്ള മുന്നേറ്റത്തിനായി ജൻഡർ റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
ഇതിൻ്റെ ഭാഗമായാണ് വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പറഞ്ഞു. കൗമാരപ്രായക്കാർക്കായി തായ്കൊണ്ടോ പരിശീലനം, ജനമൈത്രി പോലീസിന്റെ സഹായത്തോടെ പ്രായമായവർക്കായി സ്വയരക്ഷാ പരിശീലനം എന്നിവയും സെന്ററിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. മില്ലുങ്കൽ പാർക്കിൽ സ്ത്രീകൾക്കുള്ള ഓപ്പൺ ജിം പ്രവർത്തിക്കുന്നുണ്ട്. എല്ലാ വാർഡുകളിലും ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്തിലെ യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9895849600 എന്ന നമ്പറിൽ ബന്ധപ്പെടുക. വനിതകൾക്ക് സൗജന്യ യോഗ പരിശീലന പദ്ധതിയുമായി ആമ്പല്ലൂർ പഞ്ചായത്ത്. പഞ്ചായത്തിൻ്റെ ജനകീയ ആസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്കായി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 30 വനിതകൾക്കാണ് പരിശീലനം നൽകി വരുന്നത്. ആറുമാസത്തെ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Find out more: