നാഗാലാൻഡിലെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കും; ശരദ് പവാർ വിഭാഗത്തിന് കനത്തതിരിച്ചടി! നാഗാലാൻഡിലെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎൽഎമാർ പ്രസ്താവനയിലൂടെ അറിയിച്ചു. മഹാരാഷ്ട്രയിൽ അജിത് പവാറും സംഘവും എൻഡിഎയിൽ ചേർന്നതിന് പിന്നാലെയാണ് പാർട്ടിയിൽ ഭിന്നതയുണ്ടായത്. എൻസിപി ശരദ് പവാർ വിഭാഗത്തിന് കനത്തതിരിച്ചടിയായി നാഗാലാൻഡിലെ ഏഴ് എംഎൽഎമാരും അജിത് പവാർ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റകുളിൽ മത്സരിച്ച എൻസിപി ഏഴിടത്തു വിജയിച്ചിരുന്നു. തുടർന്ന് ബിജെപി - എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. 





സംസ്ഥാന താൽപര്യം കണക്കിലെടുത്താണ് എൻഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാർ പറഞ്ഞിരുന്നത്. നാഗാലാൻഡിൽ 60 അംഗ നിയമസഭയിൽ എൻഡിപിപി- ബിജെപി സഖ്യത്തിന് 37 പേരുടെ പിന്തുണയുണ്ടായിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ എൻസിപിക്ക് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള സംസ്ഥാനമാണ് നാഗാലൻഡ്. അതേസമയം, കേരളത്തിലെ എൻസിപി ഘടകം ശരദ് പവാർ വിഭാഗത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞദിവസം എൻഡിഎ യോഗത്തിൽ പങ്കെടുത്ത പ്രഫുൽ പട്ടേൽ എൻഡിഎയുടെ പ്രധാനഭാഗമാണ് എൻസിപിയെന്നാണ് പറഞ്ഞത്. 




മഹാരാഷ്ട്രയിൽ അജിത് പവാറും എംഎൽഎമാരും ഏക്നാഥ് ഷിൻഡെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എൻസിപി പിളരുന്നത്. തങ്ങൾക്ക് 33 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാർ വിഭാഗം അവകാശപ്പെടുന്നത്. ഇതിന് പിന്നാലെ പാർട്ടിയുടെ പേരും ചിഹ്നവും തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് അജിത് പവാർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാഗാലാൻഡിലെ എംഎൽഎമാരുടെ പിന്തുണയും അജിത്തിനും സംഘത്തിനും ലഭിച്ചത്.



മഹാരാഷ്ട്രയിൽ അജിത് പവാറും സംഘവും എൻഡിഎയിൽ ചേർന്നതിന് പിന്നാലെയാണ് പാർട്ടിയിൽ ഭിന്നതയുണ്ടായത്. എൻസിപി ശരദ് പവാർ വിഭാഗത്തിന് കനത്തതിരിച്ചടിയായി നാഗാലാൻഡിലെ ഏഴ് എംഎൽഎമാരും അജിത് പവാർ വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റകുളിൽ മത്സരിച്ച എൻസിപി ഏഴിടത്തു വിജയിച്ചിരുന്നു. തുടർന്ന് ബിജെപി - എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. സംസ്ഥാന താൽപര്യം കണക്കിലെടുത്താണ് എൻഡിപിപിയുടെ മുഖ്യമന്ത്രി നെയ്ഫു റിയോയെ പിന്തുണയ്ക്കുന്നതെന്നാണ് ശരദ് പവാർ പറഞ്ഞിരുന്നത്. നാഗാലാൻഡിൽ 60 അംഗ നിയമസഭയിൽ എൻഡിപിപി- ബിജെപി സഖ്യത്തിന് 37 പേരുടെ പിന്തുണയുണ്ടായിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാൽ എൻസിപിക്ക് ഏറ്റവും കൂടുതൽ എംഎൽഎമാരുള്ള സംസ്ഥാനമാണ് നാഗാലൻഡ്. അതേസമയം, കേരളത്തിലെ എൻസിപി ഘടകം ശരദ് പവാർ വിഭാഗത്തിനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 

Find out more: