തൊഴിലുറപ്പ് പദ്ധതിയും പെൻഷനും താരതമ്യം ചെയ്ത് എംബി രാജേഷ്! കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന് പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന് നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടെ ഇരുസംസ്ഥാനത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് എംബി രാജേഷിൻറെ ഫേസ്ബുക് പോസ്റ്റ്. രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ മലയാള പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. കേരളത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ 28.98 ശതമാനമാണെന്നും രാജസ്ഥാൻറെ നാലിരട്ടി വരും ഇതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 1600 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന മലയാളികളുടെ മുന്നിലാണ്, പെൻഷൻ ആയിരമാക്കി എന്ന രാജസ്ഥാൻ സർക്കാരിൻറെ പരസ്യമെത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നൂറ് തൊഴിൽദിനം പൂർത്തിയാക്കാൻ കഴിഞ്ഞ കുടുംബങ്ങൾ 7.15 ശതമാനം മാത്രമുള്ള രാജസ്ഥാൻ സർക്കാരാണ് 125 തൊഴിൽ ദിനങ്ങളെന്ന പ്രഖ്യാപനം നടത്തി പരസ്യം നൽകിയിരിക്കുന്നത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനൽകുന്ന നൂറ് തൊഴിൽ ദിനം പൂർത്തിയാക്കാൻ കഴിഞ്ഞ കുടുംബങ്ങൾ രാജസ്ഥാനിൽ 7.15% മാത്രമാണ്. 100 തൊഴിൽ ദിനങ്ങൾ തന്നെ നൽകാൻ കഴിയാത്ത സർക്കാരാണ് 125 തൊഴിൽ ദിനങ്ങളെന്ന പ്രഖ്യാപനം നടത്തി പരസ്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ 28.98%മാണ്. രാജസ്ഥാൻറെ നാലിരട്ടിയിലധികം.125 തൊഴിൽ ദിനങ്ങളെന്ന് രാജസ്ഥാൻ പറയുമ്പോൾ, കേരളം വർഷങ്ങളായി പട്ടികവർഗ കുടുംബങ്ങൾക്ക് നൽകുന്നത് 200 തൊഴിൽ ദിനങ്ങളാണ്.
100 തൊഴിൽ ദിനം പൂർത്തിയായ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും 100 തൊഴിൽ ദിനങ്ങൾ കൂടി അധികമായി സംസ്ഥാന സർക്കാർ ഇവിടെ ട്രൈബൽ പ്ലസ് പദ്ധതിയിലൂടെ നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരത്തിൽ 29083 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായത്, 12.32 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. 3312 കുടുംബങ്ങൾക്ക് 200 തൊഴിൽ ദിനങ്ങളും 10070 കുടുംബങ്ങൾക്ക് 150 ലധികം തൊഴിൽ ദിനങ്ങളും നൽകാൻ നമുക്ക് സാധിച്ചു.
കേരളം എങ്ങനെയൊക്കെ വേറിട്ടുനിൽക്കുന്നുവെന്നും മികച്ചുനിൽക്കുന്നുവെന്നും മലയാളികളെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ പരസ്യത്തിന് പണം മുടക്കിയ രാജസ്ഥാൻ സർക്കാരിന് നന്ദി.2010ൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ രാജ്യത്ത് ആദ്യമായി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. രാജസ്ഥാന് അത്തരമൊരു ആലോചന തന്നെ തുടങ്ങാൽ ഒരു വ്യാഴവട്ടം പിന്നിട്ട് 2022 ആകേണ്ടിവന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം 41.11 ലക്ഷം തൊഴിൽ ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സൃഷ്ടിച്ചത്. 1600 രൂപ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന മലയാളികളുടെ മുന്നിലാണ്, പെൻഷൻ ആയിരമാക്കി എന്ന രാജസ്ഥാൻ സർക്കാരിൻറെ പരസ്യമെത്തുന്നത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനൽകുന്ന നൂറ് തൊഴിൽ ദിനം പൂർത്തിയാക്കാൻ കഴിഞ്ഞ കുടുംബങ്ങൾ രാജസ്ഥാനിൽ 7.15% മാത്രമാണ്. 100 തൊഴിൽ ദിനങ്ങൾ തന്നെ നൽകാൻ കഴിയാത്ത സർക്കാരാണ് 125 തൊഴിൽ ദിനങ്ങളെന്ന പ്രഖ്യാപനം നടത്തി പരസ്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ കുടുംബങ്ങൾ 28.98%മാണ്. രാജസ്ഥാൻറെ നാലിരട്ടിയിലധികം.രാജസ്ഥാൻ സർക്കാരിന് നന്ദി. മലയാള പത്രങ്ങളിൽ എന്തിനാണ് രാജസ്ഥാൻ സർക്കാരിന്റെ പരസ്യമെന്ന് ആദ്യം തോന്നിയെങ്കിലും, പിന്നീടാണ് കേരള സർക്കാരിന് ഇത് എത്ര ഉപകാരമായി എന്ന് മനസിലായത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടെ രാജസ്ഥാനും കേരളവും തമ്മിലുള്ള താരതമ്യത്തിന് ഇത് അവസരമായി.
Find out more: