കെഎസ്ആ‍ർടിസിക്ക് പാരയായി സ്വകാര്യബസുകൾ; സ്വകാര്യ ദീ‍ർഘദൂര സർവീസ് അനുവദിക്കില്ലെന്ന് മന്ത്രിയും! അന്തർസംസ്ഥാന റൂട്ടുകളിൽ അനായാസം സർവീസ് നടത്താൻ അനുവദിക്കുന്ന പുതിയ കേന്ദ്രവിജ്ഞാപനമാണ് സ്വകാര്യ ബസുടമകൾക്ക് തുണയാകുന്നത്. ഇതനുസരിച്ച് ആദ്യ ബസ് കേരളത്തിൽ സർവീസ് തുടങ്ങുകയും ചെയ്തു. എന്നാൽ ലഘൂകരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൻ്റെ പേരിൽ സ്റ്റോപ്പുകളിൽ നി‍ർത്തി ആളെക്കയറ്റുന്ന രീതി നിയമവിരുദ്ധമാണെന്നാണ് ഗതാഗതവകുപ്പിൻ്റെ വിശദീകരണം. ഇത്തരത്തിൽ ഓടുന്ന ബസുകൾ പിടിച്ചെടുക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചെങ്കിലും കേരളത്തിൽ മാത്രം ഇരുന്നൂറോളം ബസുകൾ പെർമിറ്റ് തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെ സ്വകാര്യ ബസ് - കെഎസ്ആർടിസി പോരാട്ടം ഒരു പടി കൂടി കടക്കും. സ്വകാര്യ ബസുകളെ നിയന്ത്രിച്ച് കേരളത്തിലെ നിരത്തുകളിൽ കുത്തക സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ കെഎസ്ആ‍ർടിസിക്ക് മുട്ടൻ പണിയുമായി സ്വകാര്യ ഓപ്പറേറ്റ‍ർമാർ. 



   140 കിലോമീറ്ററിനു മുകളിലുള്ള റൂട്ടുകളിൽ സ്വകാര്യ സ്റ്റേജ് കാരിയ‍ർ ബസുകൾ അനുവദിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാര‍് തീരുമാനം.  പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിൽ പുതിയ നിയമം അനുസരിച്ച് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചതോടെയാണ് പോരാട്ടം കടുത്തത്. ബസ് ഓടുന്നത് കേന്ദ്രനിയമം പാലിച്ചാണെന്ന വാദം ഗതാഗതവകുപ്പ് അംഗീകരിച്ചിട്ടില്ല. സാങ്കേതികകാരണങ്ങൾ ചൂണ്ടിക്കാട്ടി എംവിഡി ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. എന്നാൽ നിസ്സാരകാരണങ്ങൾ ചുമത്തിയാണ് സർവീസ് തടഞ്ഞതെന്നാണ് ബസുടമകളുടെ വാദം. അതേസമയം, സമാനമായ രീതിയിൽ കേരളത്തിലെ വിവിധ റൂട്ടുകളിലൂടെ സ‍ർവീസ് നടത്താൻ ഇരുന്നൂറോളം ബസുകൾ അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ കെഎസ്ആ‍ർടിസിയ്ക്ക് കുത്തകയുള്ള ദേശീയപാതകളുമുണ്ട്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ പുതിയ ഇളവ് ഈ പരിമിതി മറികടക്കും. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് പുതുതായി എത്തുന്ന സ്വകാര്യ ബസുകൾ മത്സരം സൃഷ്ടിക്കുമെന്ന ഭയം സ‍ർക്കാരിനുണ്ട്. 





   എന്നാൽ ദീ‍ർഘദൂരറൂട്ടുകളിൽ സ്വകാര്യബസുകൾ കൂടുതലായി എത്തിയാൽ ടിക്കറ്റ് നിരക്കിൻ്റെ കാര്യത്തിലും സൗകര്യങ്ങളിലും യാത്രക്കാർക്ക് മെച്ചമുണ്ടായേക്കും. സർക്കാർ നടപടിയുണ്ടായാലും സർവീസ് നിർത്തിവെക്കില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. കാലാവധി തീ‍ർന്ന ബസുകളുമായി കെഎസ്ആർടിസി സർവീസ് തുടരുന്നതിനിടയിലാണ് സ്വകാര്യ ബസുകൾക്കെതിരെനടപടി കടുപ്പിക്കുന്നത് എന്നതാണ് കൗതുകം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെ‍ർമിറ്റ് ഉപയോഗിച്ച് ദീ‍ർഘദൂര സർവീസുകൾ നടത്തുന്നത് കേന്ദ്രനിയമം ദുർവ്യാഖ്യാനം ചെയ്താണെന്ന് മ്ത്രി പറയുന്നു. സ്റ്റേജ് കാരിയേജ് ബസുകളെപ്പോലെ സ്റ്റോപ്പുകളിൽ നിർത്തി ആളെക്കയറ്റുന്നത് നിയമവിരുദ്ധമാണ്. നാഷണൽ പെർമിറ്റ് ബസുകളെപ്പറ്റിയുള്ള കേന്ദ്രവിജ്ഞാപനമാണ് ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇത് മോട്ടോർ വാഹന നിയമത്തിന് എതിരാണ്. ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കും. നിയമം ലംഘിച്ചാൽ ബസുകൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 





  കുറഞ്ഞ നികുതി ലക്ഷ്യമിട്ട് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ കെഎസ്ആർടിസി 397 ബസുകളും തിരുവനന്തപുരം നഗരത്തിൽ 50 ഇലക്ട്രിക് ബസുകളും നിരത്തിലിറക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളെ തടയാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് ഉന്നതതലയോഗം ചേർന്നിരുന്നു. യോഗത്തിൽ എംവിഡിയുടെയും കെഎസ്ആർടിസിയുടെയും പ്രതിനിധികൾ പങ്കെടുത്തു. സ്വകാര്യ ഓപ്പറേറ്റർമാർ പുതിയ നിയമം ദുരുപയോഗം ചെയ്യുകയാണെന്നാണ് ഗതാഗതമന്ത്രിയുടെ വാദം. സ്വകാര്യബസുകളെ എതി‍ർത്ത് ചൊവ്വാഴ്ച മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടന്ന എറണാകുളം ഗസ്റ്റ് ഹൗസിനു തൊട്ടടുത്ത് സ്വകാര്യ ബസുടമ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനവും വിളിച്ചു.




നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് പുതുതായി എത്തുന്ന സ്വകാര്യ ബസുകൾ മത്സരം സൃഷ്ടിക്കുമെന്ന ഭയം സ‍ർക്കാരിനുണ്ട്. എന്നാൽ ദീ‍ർഘദൂരറൂട്ടുകളിൽ സ്വകാര്യബസുകൾ കൂടുതലായി എത്തിയാൽ ടിക്കറ്റ് നിരക്കിൻ്റെ കാര്യത്തിലും സൗകര്യങ്ങളിലും യാത്രക്കാർക്ക് മെച്ചമുണ്ടായേക്കും. സർക്കാർ നടപടിയുണ്ടായാലും സർവീസ് നിർത്തിവെക്കില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്. കാലാവധി തീ‍ർന്ന ബസുകളുമായി കെഎസ്ആർടിസി സർവീസ് തുടരുന്നതിനിടയിലാണ് സ്വകാര്യ ബസുകൾക്കെതിരെനടപടി കടുപ്പിക്കുന്നത് എന്നതാണ് കൗതുകം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെ‍ർമിറ്റ് ഉപയോഗിച്ച് ദീ‍ർഘദൂര സർവീസുകൾ നടത്തുന്നത് കേന്ദ്രനിയമം ദുർവ്യാഖ്യാനം ചെയ്താണെന്ന് മ്ത്രി പറയുന്നു.   

Find out more: