തിരുവനന്തപുരം ഡെൻ്റൽ കോളേജ് വിദ്യാർഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെയും വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയം പ്രകടിപ്പിച്ചതോടെയുമാണ് ആരോഗ്യവകുപ്പിൻ്റെ നടപടി. തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ വാർത്തകൾ അറിയാം. തിരുവനന്തപുരത്ത് നിപ വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയ വിദ്യാർഥിയുടെ സാംപിൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ആരും സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും കരുതൽ ആവശ്യമാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ നിലവിൽ ഐസൊലേഷനിൽ നിരീക്ഷിച്ചു വരികയാണ്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ ജില്ലയായ മലപ്പുറത്തും പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ വിആർ പ്രേംകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക എന്നിവർ അറിയിച്ചു.
n മുൻകരുതൽ നടപടികൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുഴുവൻ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ ആരോഗ്യവകുപ്പിനെ കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, പോലീസ്, ആയുഷ്, ഹോമിയോ, വനിതാ ശിശു വികസനം, ഐ സി ഡി എസ് തുടങ്ങിയവയുടെ മേധാവികൾ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക നിപ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. ഇടക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക.
ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. നിപയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യണമെന്നും ജില്ലാ ഭരണകൂടം പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ വിആർ പ്രേം കുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ യോഗം ചേരുകയും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. മുൻകരുതൽ നടപടികൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുഴുവൻ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
യോഗത്തിൽ ആരോഗ്യവകുപ്പിനെ കൂടാതെ മഞ്ചേരി മെഡിക്കൽ കോളേജ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, പോലീസ്, ആയുഷ്, ഹോമിയോ, വനിതാ ശിശു വികസനം, ഐ സി ഡി എസ് തുടങ്ങിയവയുടെ മേധാവികൾ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസിൽ പ്രത്യേക നിപ കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. ഇടക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. നിപയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങൾ ഉൾപ്പെടെ അവരെ പരിചരിക്കുന്നവരും എൻ 95 മാസ്‌ക് ധരിക്കുക.
Find out more: