ഇന്ത്യ മുന്നണിക്ക് ഏകോപന സമിതി വേണ്ട; പ്രതിനിധിയെ അയക്കില്ലെന്ന് സിപിഎം! സമിതിയിൽ അംഗമായി ചേർത്തിട്ടുണ്ടെങ്കിലും പ്രതിനിധിയെ അയക്കേണ്ടെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമായി. ഡൽഹിയിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധി വേണ്ടെന്നതരത്തിൽ നിർദ്ദേശമുയർന്നത്. പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല ഏകോപന സമിതിയുടെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎം തീരുമാനം.കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി വേദി പങ്കിടാൻ ബംഗാൾ ഘടകം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
"പശ്ചിമ ബംഗാളിൽ ടിഎംസിക്കെതിരായ ബംഗാൾ സിപിഎമ്മിന്റെ പോരാട്ടം തുടരും, അതിനാൽ ബംഗാളിലെ ഭരണകക്ഷിയുമായി അവർക്ക് ഒരു പൊതുവേദി പങ്കിടാൻ കഴിയില്ല," അവർ പറഞ്ഞു.
എന്നാൽ, പാനലിൽ ചേരാത്തത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞദിവസം മുംബൈയിൽ ചേർന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത മുന്നണിയോഗത്തിലാണ് ഏകോപന സമിതി നിർമിക്കാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ പോരാട്ടം തുടരാനും പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഏകോപനത്തിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുമായുള്ള ഈ ഉന്നതതല സമിതിയിൽ പ്രതിപക്ഷ മുന്നണി സിപിഎമ്മിനെയും ഉൾപ്പെടുത്തിയെങ്കിലും പാർട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല.
അതിനാൽ, ഏകോപന സമിതിയുടെ ആദ്യ യോഗം കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചേർന്നിരുന്നെങ്കിലും സിപിഎം പങ്കെടുത്തിരുന്നില്ല. കഴിഞ്ഞദിവസം മുംബൈയിൽ ചേർന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത മുന്നണിയോഗത്തിലാണ് ഏകോപന സമിതി നിർമിക്കാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ പോരാട്ടം തുടരാനും പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ ഉന്നതതല ഏകോപന സമിതിയുടെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎം തീരുമാനം.കടുത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസുമായി വേദി പങ്കിടാൻ ബംഗാൾ ഘടകം സിപിഎം ആഗ്രഹിക്കുന്നില്ലെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു.
"പശ്ചിമ ബംഗാളിൽ ടിഎംസിക്കെതിരായ ബംഗാൾ സിപിഎമ്മിന്റെ പോരാട്ടം തുടരും, അതിനാൽ ബംഗാളിലെ ഭരണകക്ഷിയുമായി അവർക്ക് ഒരു പൊതുവേദി പങ്കിടാൻ കഴിയില്ല," അവർ പറഞ്ഞു. എന്നാൽ, പാനലിൽ ചേരാത്തത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞദിവസം മുംബൈയിൽ ചേർന്ന പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂടി പങ്കെടുത്ത മുന്നണിയോഗത്തിലാണ് ഏകോപന സമിതി നിർമിക്കാൻ തീരുമാനിച്ചത്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ പോരാട്ടം തുടരാനും പോളിറ്റ് ബ്യൂറോ തീരുമാനിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഏകോപനത്തിനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കുമായുള്ള ഈ ഉന്നതതല സമിതിയിൽ പ്രതിപക്ഷ മുന്നണി സിപിഎമ്മിനെയും ഉൾപ്പെടുത്തിയെങ്കിലും പാർട്ടി പ്രതിനിധിയെ തീരുമാനിച്ചിരുന്നില്ല.
Find out more: