പാനൽ ആദ്യ യോഗം ചേർന്നു; രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാട് തേടി, പങ്കെടുക്കാതെ പ്രതിപക്ഷ അംഗം! മുൻരാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള എട്ടംഗസമിതിയാണ് യോഗം വിളിച്ചുചേർത്തത്. വിഷയത്തിൽ അഭിപ്രായം തേടാൻ രാഷ്ട്രീയ പാർട്ടികളേയും ലോ കമ്മീഷനേയും ക്ഷണിക്കാൻ എട്ടംഗ സമിതി തീരുമാനിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം ഇന്ന് ചേർന്നു. ഈ നടപടി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ നശിപ്പിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
കമ്മറ്റിയുടെ നിഗമനങ്ങൾ ഉറപ്പുനൽകുന്ന തരത്തിൽ നിബന്ധനകൾ തയ്യാറാക്കിയിട്ടുള്ള കമ്മിറ്റിയിൽ പ്രവർത്തിക്കാൻ വിസമ്മതം അറിയിക്കുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് ചൗധരി പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പുറമെ തദ്ദേശതെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന്റെ സാധ്യതകളും പരിശോധിക്കാനാണ് കേന്ദ്ര സർക്കാർ പാനൽ രൂപീകരിച്ചത്. അതേസമയം, അഭിഭാഷകൻ ഹരീഷ് സാൽവെ യോഗത്തിൽ പെങ്കെടുത്തില്ല. ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അമിത് ഷായുടെ ക്ഷണം അധീർ രഞ്ജൻ ചൗധരി നിരസിച്ചിരുന്നു. ഒരേസമയം, രാജ്യത്ത് തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കാഴ്ചപ്പാടുകൾ തേടുന്നതിന് ദേശീയ പാർട്ടികൾ, പ്രാദേശിക പാർട്ടികൾ, പാർലമെന്റിലെ പ്രതിനിധികൾ എന്നിവരെ ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ അഭിപ്രായം തേടാൻ രാഷ്ട്രീയ പാർട്ടികളേയും ലോ കമ്മീഷനേയും ക്ഷണിക്കാൻ എട്ടംഗ സമിതി തീരുമാനിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആദ്യ യോഗം ഇന്ന് ചേർന്നു. ഈ നടപടി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ നശിപ്പിക്കുമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം, അഭിഭാഷകൻ ഹരീഷ് സാൽവെ യോഗത്തിൽ പെങ്കെടുത്തില്ല.
ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള അമിത് ഷായുടെ ക്ഷണം അധീർ രഞ്ജൻ ചൗധരി നിരസിച്ചിരുന്നു. ഒരേസമയം, രാജ്യത്ത് തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ കാഴ്ചപ്പാടുകൾ തേടുന്നതിന് ദേശീയ പാർട്ടികൾ, പ്രാദേശിക പാർട്ടികൾ, പാർലമെന്റിലെ പ്രതിനിധികൾ എന്നിവരെ ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ ആദ്യ യോഗത്തിൽ പങ്കെടുത്തിരുന്നു.
Find out more: