പട്ടികജാതിക്കാരും ആദിവാസികളും പിന്നിലായതിൽ പൊതുസമൂഹത്തിനും പങ്കുണ്ട്; മന്ത്രി കെ രാധാകൃഷ്ണൻ! ഇക്കാരണത്താൽത്തന്നെ ഈ സമൂഹങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി ഉന്നതിയിലേക്ക് നയിക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടികവർഗ പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ടി. സിദ്ധിഖ് എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. പട്ടികജാതിക്കാരും ആദിവാസികളും പിൻപന്തിയിലായതിൽ പൊതുസമൂഹത്തിനും പങ്കുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വിനോദസഞ്ചാര കേന്ദ്രമായ എൻ ഊരിനോട് ചേർന്നാണ് മ്യൂസിയം വരുന്നത്. ഇത് വയനാട്ടിലെ ആദിവാസി മേഖലകളിൽ കൂടുതൽ തൊഴിലിനും വരുമാനത്തിനും അവസരമൊരുക്കും. 






  വയനാട്ടിലെ തദ്ദേശീയ സമര സേനാനികളുടെ ചരിത്രത്തെ വിശദീകരിക്കുന്ന വസ്തുക്കളും മറ്റും മ്യൂസിയത്തിലുണ്ടാകും. ആദിവാസി സമൂഹത്തിന്റെ വളർച്ചയും സാംസ്ക്കാരിക പൈതൃകവും കലാ-സാഹിത്യ ആവിഷ്ക്കാരങ്ങളുമെല്ലാം ഇവിടെ വരുന്നവർക്ക് കണ്ടറിയാൻ അവസരമുണ്ടാകും. സംഗീതം, ഭക്ഷ്യവൈവിധ്യം തുടങ്ങിയവയും മ്യൂസിയത്തിൽ പ്രദർശനത്തിനുണ്ടാകും. ഭാവിയിൽ ഈ മ്യൂസിയത്തെ തദ്ദേശീയജനതയുടെ കൽപ്പിത സർവകലാശാലയാക്കാവുന്ന വിധത്തിലാണ് ആസൂത്രണം. വൈത്തിരി സുഗന്ധഗിരിയിലാണ് സ്വാതന്ത്ര്യസമര മ്യൂസിയം തയ്യാറാകുന്നത്. 




  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തിൽ 20 ഏക്കർ ഭൂമിയിലാണ് മ്യൂസിയം ഒരുക്കുന്നത്. കിർത്താഡ്സിന്റെ ചുമതലയിലാണിത് ഒരുങ്ങുക. 16.66 കോടി രൂപ നിർമാണച്ചെലവ് വരുന്ന മ്യൂസിയം 2018ൽ തന്നെ അനുമതി ലഭിച്ചിരുന്നതാണ്. പക്ഷെ ഇത് കോഴിക്കോട് സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ പഴശ്ശിരാജയ്ക്കൊപ്പം ബ്രീട്ടീഷുകാർക്കെതിരെ പോരാടിയ ആദിവാസി നേതാക്കളോടുള്ള ആദരവ് മുൻനിർത്തി മ്യൂസിയം വയനാട്ടിൽ സ്ഥാപിക്കാമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിക്കുകയായിരുന്നു. 




പട്ടികവർഗ പോരാളികളുടെ സ്മരണയ്ക്കായി വയനാട്ടിൽ സ്ഥാപിക്കുന്ന മ്യൂസിയത്തിന് ശിലയിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ടി. സിദ്ധിഖ് എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. പട്ടികജാതിക്കാരും ആദിവാസികളും പിൻപന്തിയിലായതിൽ പൊതുസമൂഹത്തിനും പങ്കുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. വിനോദസഞ്ചാര കേന്ദ്രമായ എൻ ഊരിനോട് ചേർന്നാണ് മ്യൂസിയം വരുന്നത്. ഇത് വയനാട്ടിലെ ആദിവാസി മേഖലകളിൽ കൂടുതൽ തൊഴിലിനും വരുമാനത്തിനും അവസരമൊരുക്കും. വയനാട്ടിലെ തദ്ദേശീയ സമര സേനാനികളുടെ ചരിത്രത്തെ വിശദീകരിക്കുന്ന വസ്തുക്കളും മറ്റും മ്യൂസിയത്തിലുണ്ടാകും. ആദിവാസി സമൂഹത്തിന്റെ വളർച്ചയും സാംസ്ക്കാരിക പൈതൃകവും കലാ-സാഹിത്യ ആവിഷ്ക്കാരങ്ങളുമെല്ലാം ഇവിടെ വരുന്നവർക്ക് കണ്ടറിയാൻ അവസരമുണ്ടാകും. 

Find out more: