കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് കേന്ദ്രം! വന്ദേ ഭാരത് എക്സ്പ്രസ് (20633/20634) ട്രെയിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു.
 കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പച്ചക്കൊടി. ശബരിമലയുടെ കവാടം എന്നറിയപ്പെടുന്ന സ്റ്റേഷനാണ് ചെങ്ങന്നൂർ എന്ന് വി മുരളീധരൻ വ്യക്തമാക്കി. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ വന്ദേ ഭാരതിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യമാകും. ഏറെ യാത്രക്കാർ എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ശബരിമലയിലേക്കുള്ള ഗേറ്റ് വേ ആയി 2009ൽ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.






 കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് മന്ത്രി അശ്വനി വൈഷ്ണവിനെ നന്ദി അറിയിക്കുന്നതായും മുരളീധരൻ പറഞ്ഞു. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും ആവശ്യം ഉയർന്നിരുന്നു. ഇതോടെ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വി മുരളീധരൻ നീക്കം ആരംഭിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. 





വിദേശകാര്യ മന്ത്രി വി മുരളീധരനാണ് കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചെങ്ങന്നൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വി മുരളീധരൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പച്ചക്കൊടി. വന്ദേ ഭാരത് എക്സ്പ്രസ് (20633/20634) ട്രെയിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു.  




ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ വന്ദേ ഭാരതിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യമാകും. ഏറെ യാത്രക്കാർ എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ശബരിമലയിലേക്കുള്ള ഗേറ്റ് വേ ആയി 2009ൽ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ. വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് മന്ത്രി അശ്വനി വൈഷ്ണവിനെ നന്ദി അറിയിക്കുന്നതായും മുരളീധരൻ പറഞ്ഞു.

Find out more: