ഇന്ത്യ കാനഡ നയതന്ത്ര പ്രശ്നത്തിൽ നിലപാട് തുറന്നു പറഞ്ഞ് ഇന്ത്യ! "വിയന്ന കൺവെൻഷൻ എല്ലാവർക്കും തുല്യത ഉറപ്പ് നൽകുന്നു. ഇത് പ്രസക്തമായ അന്താരാഷ്ട്ര നിയമമാണ്. കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നതിനാൽ ഞങ്ങൾ തുല്യത അഭ്യർത്ഥിച്ചു. ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ ദുഷ്കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കനേഡിയൻ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക വിഭാഗവുമായും അവരുടെ നയങ്ങളുമായും ഞങ്ങൾക്കുള്ള പ്രശ്‌നങ്ങളുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു." വിദേശകാര്യമന്ത്രി പറഞ്ഞു. സെപ്റ്റംബർ മാസം മുതൽ ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഒട്ടോവയിലുള്ള ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മാത്രം ഇവിടെയും മതിയെന്നായിരുന്നു ഇന്ത്യയുടെ വാദം.
ഇന്ത്യയിലുള്ള കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തേക്കാൾ വളരെയധികം കുറവാണ് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടേത്. ഇന്ത്യയുടെ നിർദ്ദേശത്തിന് പിന്നാലെതന്നെ കാനഡയ്ക്ക് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കേണ്ടതായി വന്നിരുന്നു. ഇവരെ ദക്ഷിണേഷ്യയിലുള്ള മറ്റ് രാജ്യങ്ങളിലേക്കാണ് കാനഡ നിയമിച്ചത്. നയതന്ത്രബന്ധം വഷളായതിന്റെ പശ്ചാത്തലത്തിൽ വിസ നൽകുന്ന നടപടി ഇന്ത്യ റദ്ദാക്കിയിരുന്നു. വിയന്ന കൺവെൻഷൻ പ്രകാരം ഇന്ത്യൻ നയതന്ത്രജ്ഞർക്ക് കാനഡയിൽ സുരക്ഷ നൽകുന്നെങ്കിൽ വിസ അനുവദികുന്നത് പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള സുരക്ഷ കുറഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് വിസ നൽകുന്നത് ഇന്ത്യ നിർത്തിയതായി ജയശങ്കർ പറഞ്ഞു.
അതിന് പുറമെ, കാനഡയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കനേഡിയൻ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെന്നും ഇന്ത്യയ്ക്ക് കനേഡിയൻ രാഷ്ട്രീയത്തിലെ ചില വിഭാഗങ്ങളുമായി പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി കണ്ടാൽ ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടേയും അടിസ്ഥാനത്തിൽ വഷളായ ഇന്ത്യയും കാനഡയും നയതന്ത്ര ബന്ധത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
ഇന്ത്യയിലെ നയതന്ത്ര ഓഫീസുകളിലായുള്ള 41 ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ച വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. ഇവരെ ദക്ഷിണേഷ്യയിലുള്ള മറ്റ് രാജ്യങ്ങളിലേക്കാണ് കാനഡ നിയമിച്ചത്. നയതന്ത്രബന്ധം വഷളായതിന്റെ പശ്ചാത്തലത്തിൽ വിസ നൽകുന്ന നടപടി ഇന്ത്യ റദ്ദാക്കിയിരുന്നു. വിയന്ന കൺവെൻഷൻ പ്രകാരം ഇന്ത്യൻ നയതന്ത്രജ്ഞർക്ക് കാനഡയിൽ സുരക്ഷ നൽകുന്നെങ്കിൽ വിസ അനുവദികുന്നത് പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള സുരക്ഷ കുറഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് വിസ നൽകുന്നത് ഇന്ത്യ നിർത്തിയതായി ജയശങ്കർ പറഞ്ഞു.
അതിന് പുറമെ, കാനഡയ്ക്കെതിരെ ഗുരുതര ആരോപണങ്ങളും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.
Find out more: