നിയമസഭ തെരഞ്ഞെടുപ്പ്: അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കും എന്ന് ഗാർഗേ! മധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ പേരിൽ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ട് തേടുന്നത് പരിഹാസ്യമാണ്. എല്ലാ പാർട്ടികളും ശ്രമം നടത്തുന്നത് പോലെ ബിജെപിയും ശ്രമിക്കുന്നുവെന്നയുള്ളുവെന്നും ഖാർഗെ കൂട്ടിചേർത്തു. പലയിടങ്ങളിലും സ്ഥാനാർഥി പട്ടികയെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി പ്രതിഷേധം ഉയരുന്നതിനിടെ വിജയപ്രതീക്ഷ പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് ഖാർഗെ പറഞ്ഞു.
ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് - 5, ബിജെപി - 0 എന്നിങ്ങനെയാകും സ്ഥിതിയെന്നാണ് ഖാർഗെ പറയുന്നത്. അതേസമയം മധ്യപ്രദേശിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. സീറ്റ് കിട്ടാത്തതെ വന്നതോടെ പ്രാദേശിക നേതാക്കൾ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ തടഞ്ഞിരുന്നു. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ നേതാക്കൾ കയ്യേറ്റവും ചെയ്തു. ജബൽപൂരിൽ മുൻ മന്ത്രി ശരദ് ജെയിനിൻറെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാർട്ടി ഓഫീസിൽ പ്രതിഷേധിച്ചത്. അശോക് ഗെലോട്ട് സദർപുരയിലും സച്ചിൻ പൈലറ്റ് ടോങ്കിലുമാണ് മത്സരിക്കുക. സ്ഥാനാർഥി പട്ടിക വൈകുന്നത് ചർച്ചയാകുന്നതിനിടെയാണ് സംസ്ഥാനത്ത് ഗെലോട്ട് പക്ഷത്തിലെ ഭൂരിഭാഗം നേതാക്കളെയും ഉൾപ്പെടുത്തി സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.
സംസ്ഥാന കോൺഗ്രസിൽ തർക്കങ്ങളൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുന്നത്. താനും സച്ചിൻ പൈലറ്റും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. സ്ക്രീനിങ് കമ്മിറ്റിയിൽ ഉയർന്നു വന്ന ഒരു പേരിനെയും താൻ എതിർത്തിട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാനിലുൾപ്പെടെ സ്ഥാനാർഥി പട്ടികയെച്ചൊല്ലി ചർച്ചകൾ ഉയരുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ വിജയപ്രതീക്ഷ പങ്കുവെച്ചത്. ഇന്നലെയാണ് രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലെ 33 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പുറത്തുവിട്ടത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയ പ്രധാന നേതാക്കളെയെല്ലാം ഉൾപ്പെടുത്തിയാണ് പട്ടിക പുറത്തുവിട്ടത്.
പലയിടങ്ങളിലും സ്ഥാനാർഥി പട്ടികയെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി പ്രതിഷേധം ഉയരുന്നതിനിടെ വിജയപ്രതീക്ഷ പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് ഖാർഗെ പറഞ്ഞു. ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് - 5, ബിജെപി - 0 എന്നിങ്ങനെയാകും സ്ഥിതിയെന്നാണ് ഖാർഗെ പറയുന്നത്. അതേസമയം മധ്യപ്രദേശിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. സീറ്റ് കിട്ടാത്തതെ വന്നതോടെ പ്രാദേശിക നേതാക്കൾ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ തടഞ്ഞിരുന്നു. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ നേതാക്കൾ കയ്യേറ്റവും ചെയ്തു.
Find out more: