കൊച്ചിയിൽ മെട്രോ ഭൂമിയിൽ പുതിയ ക്യാംപസുമായി ഐഐഎം കോഴിക്കോട്! കളമശ്ശേരി കുസാറ്റ് മെട്രോ സ്റ്റേഷന് പിന്നിലായി ആറ് നിലകളിലായി 50,000 ചതുരശ്ര അടിയിലാണ് ഐഐഎംകെയുടെ പുതിയ ക്യാംപസ് നിർമിക്കുന്നത്. പുതുതായി ഒരുങ്ങുന്ന ക്യാംപസിൽ ഡിജിറ്റലായി സജ്ജീകരിച്ച മൾട്ടി - ഫോർമാറ്റ് ക്ലാസ് മുറികൾ, കോൺഫറൻസ് സൗകര്യങ്ങൾ, സ്റ്റുഡിയോകൾ, ലൈബ്രറി തുടങ്ങിയവയും ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് കോഴിക്കോട് കൊച്ചിയിൽ പുതിയ ക്യാംപസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിരവധി ബിസിനസും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും ഉള്ളതിനാൽ ഭാവിയിൽ വലിയ ബിസിനസ് വളർച്ച ലക്ഷ്യം വച്ചാണ് ഐഐഎംകെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻറെ സഹകരണത്തോടെ കൊച്ചിയിൽ പുതിയ ക്യാംപസ് നിർമിക്കാൻ ഒരുങ്ങുന്നത്.





നിലവിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബിസിനസ് സ്കൂളാണ് ഐഐഎംകെ. കേരള സംസ്ഥാന സർക്കാരുമായി സഹകരിച്ചുകൊണ്ട് 1996 ൽ ഇന്ത്യാ ഗവൺമെൻറ് സ്ഥാപിച്ച ഈ സ്ഥാപനം 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറുകളിൽ ഒന്നാണ്. ഗവേഷണം, അധ്യാപനം, പരിശീലനം, കൺസൾട്ടിങ് തുടങ്ങിയവയാണ് ഐഐഎംകെയിൽ പരിശീലിപ്പിക്കുന്നത്. പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനി നിവാസികളായ 44 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള സർവ്വേ നടപടികൾ ബുധനാഴ്ചയോടെ പൂർത്തിയാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സർവ്വേ നടപടികൾ ഉൾപ്പെടെ ഭൂവിതരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒളകര കോളനി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.





ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ അഞ്ചോടെ സർവേ നടപടികൾ പൂർത്തീകരിക്കാനായിരുന്നു തീരുമാനമെങ്കിലും റെക്കോഡ് വേഗത്തിലാണ് സർവ്വേ നടപടികൾ പുരോഗമിച്ചതെന്ന് മന്ത്രി പറഞ്ഞു. ആകെയുള്ള 45 കൈവശങ്ങളിൽ 42 എണ്ണത്തിലും സർവ്വേ പൂർത്തിയായി. ബാക്കി മൂന്നിടങ്ങളിലെ സർവ്വേ ഒക്ടോബർ 25 ബുധനാഴ്ചയോടെ പൂർത്തീകരിക്കും. ഇതിന് നേതൃത്വം നൽകിയ ജില്ലാ കലക്ടർ, സർവ്വേ, റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൂർണ പിന്തുണ നൽകിയ കോളനി നിവാസികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. ഐഐഎംകെയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാൻ എ വെള്ളയനാണ് പുതിയ ക്യാംപസിന് കഴിഞ്ഞ ദിവസം തറക്കല്ലിട്ടത്.





ഐഐഎംകെ ഡയറക്ടർ പ്രൊഫ ദേബാഷിസ് ചാറ്റർജി, കെഎംആർഎൽ ഡയറക്ടർ ലോകനാഥ് ബെഹ്‌റ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. അത്യാധുനികമായ ക്യാംപസാണ് ഐഐഎംകെ കൊച്ചിയിൽ നിർമിക്കുന്നതെന്ന് എ വെള്ളയൻ പറഞ്ഞു. കൊച്ചി നഗരത്തിൽ വ്യവസായങ്ങൾക്കും സ്റ്റാട്ടപ്പുകൾക്കും അനുകൂലമായ സാഹചര്യമാണുള്ളത്. കൊച്ചിയിലെ ക്യാംപസ് യാഥാഥ്യമാകുന്നതോടെ ദേശീയ - അന്തർദേശീയ രംഗങ്ങളിലെ വ്യവസായികളുമായി ബന്ധപ്പെടാൻ എളുപ്പവഴിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: