ഇസ്രായേലി പട്ടാളം അൽ ഷിഫ ആശുപത്രി വളഞ്ഞു; കുഞ്ഞുങ്ങൾ മരണത്തോട് മല്ലിടുന്നെന്ന് അധികൃതർ! ആശുപത്രി പരിസരത്ത് നടക്കുന്നവരെ ഇവർ ആക്രമിക്കുന്നതായും ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. ആശുപത്രിക്കകത്ത് ഇതിനകം വൈദ്യുതി ഇല്ലാതായിട്ടുണ്ട്. രണ്ട് കുട്ടികൾ മരിച്ചിട്ടുണ്ട്. 37 നവജാത ശിശുക്കളുടെ അവസ്ഥ ഗുരുതരമാണ്. ഇസ്രായേലി പട്ടാളം ഗാസയിലെ അൽ ഷിഫ ആശുപത്രി വളഞ്ഞെന്ന് റിപ്പോർട്ട്. ഇതിനകം 11,078 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. അതെസമയം ഈ കണക്കുകൾ കൃത്യമായിരിക്കണമെന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. നിരവധി ആശുപത്രികളുമായുള്ള ബന്ധം ഇതിനകം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുള്ള ആശയവിനിമയവും സാധ്യമല്ല.
ഗാസയിലെ ഇന്തോനീഷ്യ ആശുപത്രിയും ആക്രമണത്തിന് വിധേയമായെന്ന് റിപ്പോർട്ടുണ്ട്. ലോകമെമ്പാടും ഗാസയിൽ വെടിനിർത്തലാവശ്യപ്പെട്ട് മഹാറാലികൾ നടക്കുന്നുണ്ട്. ലണ്ടൻ, ന്യൂയോർക്ക്, പാരിസ്, ബാഗ്ദാദ്, കറാച്ചി, ബര്‍ലിൻ, എഡിൻബർഗ് തുടങ്ങിയ നിരവധിയിടങ്ങളിൽ റാലികൾ നടന്നു. ടെൽ അവീവിൽ ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലികൾ റാലി നടത്തി. ചില ആശുപത്രികളെ ഇസ്രായേൽ നേരിട്ട് ആക്രമിക്കുന്നതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. അൽ ഷിഫ ആശുപത്രിയുമായുള്ള ബന്ധം ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. അൽ ഷിഫയിൽ മാത്രമല്ല മറ്റ് ആശുപത്രികളിലും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായിരിക്കുകയാണ്. അൽ ഷിഫ ആശുപത്രിയിൽ നിന്ന് നേരത്തെ പുറത്തുവന്ന ചില ദൃശ്യങ്ങളിൽ കുട്ടികൾ തറയിൽ കിടക്കുന്നത് കാണാം.
ഇൻക്യുബേറ്ററുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ വൈദ്യുതിയില്ലാത്തതിനാൽ നിരവധി നവജാത ശിശുക്കൾ മരണത്തോട് മല്ലിടുകയാണ്. ആശുപത്രികളെ ആക്രമിക്കില്ലെന്ന് ഇസ്രായേൽ പറയുന്നുണ്ടെങ്കിലും ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ മറിച്ചാണ്. സ്നിപ്പറുകളും ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടക്കുന്നുണ്ട്. ആശുപത്രി പരിസരത്ത് നടക്കുന്നവരെ ഇവർ ആക്രമിക്കുന്നതായും ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു. ആശുപത്രിക്കകത്ത് ഇതിനകം വൈദ്യുതി ഇല്ലാതായിട്ടുണ്ട്. രണ്ട് കുട്ടികൾ മരിച്ചിട്ടുണ്ട്. 37 നവജാത ശിശുക്കളുടെ അവസ്ഥ ഗുരുതരമാണ്.
37 നവജാത ശിശുക്കളുടെ അവസ്ഥ ഗുരുതരമാണ്. ഇസ്രായേലി പട്ടാളം ഗാസയിലെ അൽ ഷിഫ ആശുപത്രി വളഞ്ഞെന്ന് റിപ്പോർട്ട്. ഇതിനകം 11,078 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം. അതെസമയം ഈ കണക്കുകൾ കൃത്യമായിരിക്കണമെന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. നിരവധി ആശുപത്രികളുമായുള്ള ബന്ധം ഇതിനകം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലുള്ള ആശയവിനിമയവും സാധ്യമല്ല. ഗാസയിലെ ഇന്തോനീഷ്യ ആശുപത്രിയും ആക്രമണത്തിന് വിധേയമായെന്ന് റിപ്പോർട്ടുണ്ട്. ലോകമെമ്പാടും ഗാസയിൽ വെടിനിർത്തലാവശ്യപ്പെട്ട് മഹാറാലികൾ നടക്കുന്നുണ്ട്.
ലണ്ടൻ, ന്യൂയോർക്ക്, പാരിസ്, ബാഗ്ദാദ്, കറാച്ചി, ബര്‍ലിൻ, എഡിൻബർഗ് തുടങ്ങിയ നിരവധിയിടങ്ങളിൽ റാലികൾ നടന്നു. ടെൽ അവീവിൽ ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലികൾ റാലി നടത്തി. ചില ആശുപത്രികളെ ഇസ്രായേൽ നേരിട്ട് ആക്രമിക്കുന്നതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. അൽ ഷിഫ ആശുപത്രിയുമായുള്ള ബന്ധം ലോകാരോഗ്യ സംഘടന പ്രസ്താവിച്ചു. അൽ ഷിഫയിൽ മാത്രമല്ല മറ്റ് ആശുപത്രികളിലും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതായിരിക്കുകയാണ്.
Find out more: