ഇതിലെവിടെയാണ് ആഡംബരം കാണാനാകുക? മന്ത്രിമാരായ ആർ ബിന്ദുവും മുഹമ്മദ് റിയാസിന്റെയും ചോദ്യം! ബസിനുള്ളിൽ നിന്നുള്ള ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു ഇരുവരും പ്രതികരണം നടത്തിയത്. നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രിമാരായ ആർ ബിന്ദുവും മുഹമ്മദ് റിയാസും.  ബസിനുള്ളിൽ നിന്നുള്ള ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചായിരുന്നു ഇരുവരും പ്രതികരണം നടത്തിയത്.
 "പുറപ്പെട്ട ഉടൻ ബസ്സ് തകരാറായി ഞങ്ങൾ ഇറങ്ങി എന്ന് ചാനൽ വാർത്ത വന്നു എന്നറിഞ്ഞു. സംസ്ഥാന സർക്കാർ 5600 കോടി രൂപ ചെലവഴിച്ച് പ്രവൃത്തി ശ്രദ്ധിക്കുന്ന NH 66 ആദ്യ റീച്ച് വർക്ക് കഴിഞ്ഞത് കാണാൻ വേണ്ടി ഇറങ്ങിയതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും.






മഞ്ചേശ്വരം സ്വീകരണം കഴിഞ്ഞാൽ ആഡംബരം എന്ന് പ്രചരിപ്പിച്ച ബസ്സിലേക്ക് മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി പ്രസംഗത്തിനിടെ ക്ഷണിച്ചിട്ടുമുണ്ട്" - എന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. ബസ്സിൽ നിന്നും ഒരു 'കേബിനറ്റ് സെൽഫി' എന്ന തലക്കെട്ടൊടെയായിരുന്നു മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. ബസ് തകരാറിലായി മന്ത്രിമാർ ബസ്സിൽ നിന്ന് പുറത്തിറങ്ങിയെന്ന മാധ്യമവാർത്ത മന്ത്രി തള്ളിക്കളഞ്ഞു.നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കുന്നതിനായി തയ്യാറാക്കിയ ബസിൻ്റെ ആഡംബരം എന്താണെന്ന് മനസ്സിലായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബസിൻ്റെ ആർഭാടം പരിശോധിക്കാൻ മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ ക്ഷണിക്കുകയും ചെയ്തു. ബസിൻ്റെ ആർഭാടം ഞങ്ങൾ പരിശോധിച്ചിട്ട് മനസ്സിലായില്ല. അതിനാലാണ് മാധ്യമ പ്രവർത്തകരെ ക്ഷണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.





നവകേരള സദസ്സിൻ്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വസ്തുതകൾ മറച്ചുവെച്ചാണ് ബസ്സുമായി ബന്ധപ്പെട്ട പ്രചാരണം നടന്നതെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ഇതാണ് നവകേരള സദസിന് ഉപയോഗിക്കുന്ന ബസ്. ഇതിനെയാണ് എല്ലാവരും ആഡംബര ബസ് എന്ന് വിശേഷിപ്പിക്കുന്നത്. സൗകര്യങ്ങളുടെ കാര്യത്തിലാണെങ്കിൽ സാധാരണ ബസിൽ നിന്നും വ്യത്യസ്തമായി ഒരു ടോയിലറ്റ് സംവിധാനം മാത്രമാണ് ബസിൽ ഉള്ളത്. ഇത് നിലവിൽ ഇവിടെയുള്ള ടൂറിസ്റ്റ് ബസുകളിലൊക്കെ ഇപ്പോൾ കണ്ടുവരുന്നുണ്ട്. ഈ വസ്തുതകൾ മറച്ചുവെച്ചാണ് ബസിന്റെ ഉള്ളിലെത്താൻ ലിഫ്റ്റ് എന്നെല്ലാം പ്രചരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.




"ബസിൽ പടി കയറേണ്ടതില്ല. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. ഇതും കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്" എന്നൊക്കയാണ് ഞാനും വായിച്ചത്. ഒന്നും ഇല്ലായിരുന്നു. സാധാരണ ബസ്സിലുള്ളതുപോലെയുള്ള സീറ്റുകളാണ് ഈ ബസ്സിലുള്ളതും. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ അത് ചെയ്യുന്നവരുടെ വിശ്വാസ്യതയാണ് തകരുകയെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

Find out more: