മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോ; സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടമെന്ന് വി ഡി സതീശൻ! സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോയെന്ന് സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ നരനായാട്ട് നടത്തി സ്വൈര്യമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സിപിഎം ബോധപൂർവ്വം ആസുത്രണം ചെയ്ത അക്രമമാണിത്. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേൾക്കാതെ ആഢംബര ബസിൽ ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ സിപിഎം - ഡിവൈഎഫ്ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ ബലത്തിൽ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകൾക്ക് അത് തണുപ്പിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പോലീസിന്റെ നിയമപാലനം. അങ്ങനെയെങ്കിൽ അത് അനുസരിക്കാൻ ഞങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കിൽ അതിനെ ഞങ്ങളും തെരുവിൽ നേരിടുമെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.സിപിഎം ബോധപൂർവ്വം ആസുത്രണം ചെയ്ത അക്രമമാണിത്.
പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേൾക്കാതെ ആഢംബര ബസിൽ ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സിപിഎം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സിപിഎം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ്സ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
നവകേരള സദസിന്റെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരെ സിപിഎം - ഡിവൈഎഫ്ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
Find out more: