സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലികൾ': നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്! ഉന്നതവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കുകയാണ് ഗവർണറെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു. കെ സുരേന്ദ്രൻ നൽകുന്ന ലിസ്റ്റാണ് ഗവർണർ സർവ്വകലാശാലാ സെനറ്റുകളിലേക്ക് ആളെ നോമിനേറ്റ് ചെയ്യാൻ ആശ്രയിക്കുന്നതെന്നും ആർഷോ പറഞ്ഞു. സർവ്വകലാശാലാ സെനറ്റുകളിലേക്ക് ആർഎസ്എസ് അനുകൂലികളെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നതിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്താൻ എസ്എഫ്ഐ. കോഴിക്കോട് സർവകലാശാല സെനറ്റിലേക്കുള്ള ഗവർണ്ണറുടെ നോമിനേഷൻ പട്ടികയിൽ ബിജെപി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. 





കഴിഞ്ഞദിവസങ്ങളിലാണ് കേരള സർവ്വകലാശാല സെനറ്റിലേക്ക് നിയമിക്കപ്പെട്ടവരുടെ പട്ടിക ഗവർണർ വെട്ടിത്തിരുത്തിയത്. സെനറ്റിലെ 17 പേരിൽ ആർഎസ്എസ് - ബിജെപി ബന്ധമുള്ളവരെ ചേർത്തുവെന്നാണ് ആരോപണം. സർവകലാശാല സെനറ്റിൽ 17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി. ഇക്കൂട്ടത്തിൽ ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വിദ്യാർത്ഥി പ്രതിനിധികളായി ഗവർണർ പേര് ചേർത്തവർ ഭൂരിഭാഗവും എബിവിപിക്കാരാണ്. ബിജെപി അധ്യാപക സംഘടനയായ എൻടിയുവിന്റെ സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കളാണ് അധ്യാപക പ്രതിനിധികളായി ചേർക്കപ്പെട്ടിരിക്കുന്നത്. 




കേരള സർവ്വകലാശാല പല പ്രമുഖരുടെയും പേരുകൾ ഉൾപ്പെടുത്തി നൽകിയ പട്ടികയിൽ നിന്നും ഒരാളെ പോലും രാജ്ഭവൻ പരിഗണിച്ചില്ല. കെഎസ്‌യുവും എംഎസ്എഫും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് പിഎം ആർഷോ ആരോപിച്ചു. ഗവർണർ ആർഎസ്എസ്സിന്റെ പൊളിറ്റിക്കൽ ടൂൾ ആയി മാറിയെന്ന് ആർഷോ പറഞ്ഞു. നാളെ രാജ്ഭവനു മുന്നിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കേരള സർവ്വകലാശാല സെനറ്റിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിച്ചതായി ആർഷോ പറഞ്ഞു. സർവ്വകലാശാലാ സെനറ്റുകളിലേക്ക് ആർഎസ്എസ് അനുകൂലികളെ ഗവർണർ നാമനിർദ്ദേശം ചെയ്യുന്നതിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്ക് നടത്താൻ എസ്എഫ്ഐ.




കോഴിക്കോട് സർവകലാശാല സെനറ്റിലേക്കുള്ള ഗവർണ്ണറുടെ നോമിനേഷൻ പട്ടികയിൽ ബിജെപി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. കഴിഞ്ഞദിവസങ്ങളിലാണ് കേരള സർവ്വകലാശാല സെനറ്റിലേക്ക് നിയമിക്കപ്പെട്ടവരുടെ പട്ടിക ഗവർണർ വെട്ടിത്തിരുത്തിയത്. സെനറ്റിലെ 17 പേരിൽ ആർഎസ്എസ് - ബിജെപി ബന്ധമുള്ളവരെ ചേർത്തുവെന്നാണ് ആരോപണം. സർവകലാശാല സെനറ്റിൽ 17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി. ഇക്കൂട്ടത്തിൽ ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും പെടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വിദ്യാർത്ഥി പ്രതിനിധികളായി ഗവർണർ പേര് ചേർത്തവർ ഭൂരിഭാഗവും എബിവിപിക്കാരാണ്.

Find out more: