ആദ്യ ഗഡുവിൽ കേന്ദ്രം നൽകാനുള്ള കുടിശ്ശിക 42.84 കോടിയെന്ന് മന്ത്രി വി ശിവൻകുട്ടി! 284.31 കോടി രൂപയാണ് ഈ വർഷം ആകെ കിട്ടേണ്ടത്. ഇതിൽ ആദ്യഗഡുവായി 151.18 കോടി കിട്ടേണ്ടതുണ്ടായിരുന്നു. എന്നാൽ ലഭിച്ചത് 108.34 കോടി രൂപ മാത്രം. കേന്ദ്രം വരുത്തിയ കുടിശ്ശിക 42.84 കോടി രൂപ. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും കേന്ദ്രം കുടിശ്ശിക വരുത്തിയെന്നാരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 42.84 കോടി രൂപയാണ് കേന്ദ്രം കുടിശ്ശിക വരുത്തിയത്. 2022 ഡിസംബറിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സംബന്ധമായ മാർഗ നിർദേശങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള ഒരു വർഷത്തെ കേന്ദ്ര വിഹിതം 60%,40% എന്നിങ്ങനെ രണ്ട് തവണകൾ ആയി അനുവദിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത് പ്രകാരമാണ് 2022-23 വർഷം കേന്ദ്ര വിഹിതം സംസ്ഥാനത്തിന് ലഭിച്ചത്. ആദ്യ ഗഡുവായി 167.38 കോടി രൂപയും രണ്ടാം ഗഡുവായി 125.16 കോടി രൂപയും ചേർത്ത് ആകെ 292.54 കോടി രൂപ കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുകയും ചെയ്തു. 




എന്നാൽ ഈ മാനദണ്ഡങ്ങൾ ഇക്കൊല്ലം ഏകപക്ഷീയമായി മാറ്റുകയും രണ്ട് തവണകളായി മാത്രം കേന്ദ്ര വിഹിതം അനുവദിക്കുന്നതിനു പകരം 25% വീതം നാല് തവണകൾ ആയി തുക അനുവദിക്കുവാൻ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു.സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ചട്ടങ്ങളിൽ വരുത്തിയ ഈ മാറ്റം പദ്ധതി നടത്തിപ്പിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നടത്തിപ്പിന് ആവശ്യമുള്ള പണം സമയത്തിന് ലഭിക്കുകയില്ല എന്നതാണ് ഇത് ഉണ്ടാക്കുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്തിന് ഇക്കൊല്ലം അർഹതപ്പെട്ട കേന്ദ്ര വിഹിതത്തിന്റെ 60% ആദ്യഗഡുവായി അനുവദിച്ചിരുന്നു എങ്കിൽ ഒറ്റത്തവണയായി 151.18 കോടി രൂപ ലഭിക്കുമായിരുന്നു.എന്നാൽ ഇതിനു പകരം രണ്ട് തവണകൾ ആയി ലഭിച്ചത് 108.34 കോടി രൂപ മാത്രം. 




സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യ ഗഡുവിൽ കേന്ദ്ര സർക്കാർ കുടിശ്ശിക വരുത്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 42.84 കോടി രൂപയുടെ കുടിശ്ശികയാണ് കേന്ദ്രം വരുത്തിയത്. കേന്ദ്ര സർക്കാർ തന്നെ അംഗീകരിച്ച പദ്ധതി അടങ്കൽ പ്രകാരം 2023-24 വർഷം സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്. ഇതിൽ നിന്നും 2022-23 വർഷം ലഭിച്ച 292.54 കോടി രൂപയിൽ നീക്കിയിരിപ്പ് ഉണ്ടായിരുന്ന 32.34 കോടി രൂപ കുറവ് വരുത്തിയാൽ സംസ്ഥാനത്തിന് 2023-24വർഷം ലഭിക്കേണ്ട കേന്ദ്ര വിഹിതം 251.97 കോടി രൂപയാണ്. പദ്ധതി നയം അനുസരിച്ച് 60%, 40% എന്നിങ്ങനെ രണ്ട് തവണകൾ ആയി വേണം ഈ തുക അനുവദിക്കേണ്ടത്. ഇതനുസരിച്ച് സംസ്ഥാനത്തിന് ഇക്കൊല്ലം ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്ന കേന്ദ്ര വിഹിതം 151.18 കോടി രൂപയാണ്.




എന്നാൽ ലഭിച്ചത് 108.34 കോടി രൂപ മാത്രം. 42.84 കോടി രൂപയാണ് ആദ്യ ഗഡു കേന്ദ്ര വിഹിതത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്. ആദ്യ ഗഡുവായി 167.38 കോടി രൂപയും രണ്ടാം ഗഡുവായി 125.16 കോടി രൂപയും ചേർത്ത് ആകെ 292.54 കോടി രൂപ കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുകയും ചെയ്തു. എന്നാൽ ഈ മാനദണ്ഡങ്ങൾ ഇക്കൊല്ലം ഏകപക്ഷീയമായി മാറ്റുകയും രണ്ട് തവണകളായി മാത്രം കേന്ദ്ര വിഹിതം അനുവദിക്കുന്നതിനു പകരം 25% വീതം നാല് തവണകൾ ആയി തുക അനുവദിക്കുവാൻ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു.സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ചട്ടങ്ങളിൽ വരുത്തിയ ഈ മാറ്റം പദ്ധതി നടത്തിപ്പിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. നടത്തിപ്പിന് ആവശ്യമുള്ള പണം സമയത്തിന് ലഭിക്കുകയില്ല എന്നതാണ് ഇത് ഉണ്ടാക്കുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്തിന് ഇക്കൊല്ലം അർഹതപ്പെട്ട കേന്ദ്ര വിഹിതത്തിന്റെ 60% ആദ്യഗഡുവായി അനുവദിച്ചിരുന്നു എങ്കിൽ ഒറ്റത്തവണയായി 151.18 കോടി രൂപ ലഭിക്കുമായിരുന്നു.എന്നാൽ ഇതിനു പകരം രണ്ട് തവണകൾ ആയി ലഭിച്ചത് 108.34 കോടി രൂപ മാത്രം. 

Find out more: