ഗൾഫിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ യാത്ര; ജനുവരിയിൽ ആദ്യ കപ്പലെത്താൻ സാധ്യത! കഴിഞ്ഞ മാസം കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാളിന് ഈ വിഷയത്തിൽ നിവേദനം നൽകിയിരുന്നു. ഈ നിവേദനം പരിഗണിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രി ഷിപ്പിംഗ് മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതു പ്രകാരം ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കേരള മാരിടൈം ബോർഡ് - നോർക്ക മേധാവികളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന്റെ തുടർച്ചയായി കേരള മാരിടൈം ബോർഡ് - നോർക്ക റൂട്ട്‌സും യോഗം ചേർന്ന് കപ്പൽ സർവ്വീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താനുള്ള താൽപ്പര്യപത്രം ക്ഷണിക്കാനും, ഫീസിബിലിറ്റി സ്റ്റഡി നടത്താൻ ഉചിതമായ കമ്പനിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീർഘ വർഷത്തെ ആവശ്യം പ്രാവർത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ - കേരള സെക്ടറിൽ കപ്പൽ സർവ്വീസ് നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്താൻ നോർക്കയും കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ഉടൻ ടെൻഡർ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയതിനാൽ താൽപ്പര്യപത്ര നടപടി വേഗത്തിലാക്കാൻ നോർക്കയുമായി തുറമുഖവകുപ്പ് വീണ്ടും ബന്ധപ്പെട്ട് കത്തു നൽകിയിട്ടുണ്ട്. താൽപ്പര്യപത്ര നടപടികൾ വേഗത്തിലാക്കി ജനുവരി രണ്ടാംവാരത്തിൽ കപ്പൽ സർവ്വീസ് ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക നടപടികൾ മാരിടൈം ബോർഡും നോർക്ക റൂട്ട്‌സും തുടക്കമിട്ടിട്ടുണ്ട്. ബേപ്പൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ടൂറിസത്തിന് കൂടി ഉപയോഗപ്പെടും വിധം യാത്ര കപ്പൽ ആരംഭിക്കണമെന്ന് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകിയിരുന്നുവെന്ന് കുറിപ്പിലൂടെ മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
ഇതുപ്രകാരം യുഎഇയിൽ നിന്നും മുൻപ് കപ്പൽ സർവ്വീസ് നടത്തിയ കമ്പനി പ്രതിനിധികളെ ഉൾപ്പെടെ വിളിച്ചു എന്റെ ഓഫീസ് ഒൺലൈൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലും സർവ്വീസ് നടത്താൻ പൂർണ്ണമായി തയ്യാറുള്ള കപ്പൽ സർവ്വീസ് കമ്പനികളെ ലഭ്യമാകാത്ത പശ്ചാതലത്തിലാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള കപ്പൽ സർവ്വീസ് നടത്താൻ തയ്യാറുള്ളവരെ കൂടി ഉൾപ്പെടുത്തി താൽപ്പര്യ പത്ര നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. യോഗത്തിന്റെ തുടർച്ചയായി കേരള മാരിടൈം ബോർഡ് - നോർക്ക റൂട്ട്‌സും യോഗം ചേർന്ന് കപ്പൽ സർവ്വീസ് നടത്താൻ തയ്യാറുള്ളവരെ കണ്ടെത്താനുള്ള താൽപ്പര്യപത്രം ക്ഷണിക്കാനും,
ഫീസിബിലിറ്റി സ്റ്റഡി നടത്താൻ ഉചിതമായ കമ്പനിയെ തെരഞ്ഞെടുക്കാനും തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീർഘ വർഷത്തെ ആവശ്യം പ്രാവർത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ - കേരള സെക്ടറിൽ കപ്പൽ സർവ്വീസ് നടത്തുവാൻ തയ്യാറുള്ളവരെ കണ്ടെത്താൻ നോർക്കയും കേരള മാരിടൈം ബോർഡുമായി സഹകരിച്ച് ഉടൻ ടെൻഡർ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകിയതിനാൽ താൽപ്പര്യപത്ര നടപടി വേഗത്തിലാക്കാൻ നോർക്കയുമായി തുറമുഖവകുപ്പ് വീണ്ടും ബന്ധപ്പെട്ട് കത്തു നൽകിയിട്ടുണ്ട്.
Find out more: