മുഖ്യമന്ത്രിയുടെ എസ്കോട്ട് ഉദ്യോഗസ്ഥൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്! മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേർക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. വീടിനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ഇതേത്തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ എസ്കോട്ട് പോലീസുകാരൻ സന്ദീപിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. 




ആലപ്പുഴയിലെ നവകേരള സദസ്സിനിടെ, നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങിയാണ് ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചത്. ആലപ്പുഴയിലെ സദസ്സിനു ശേഷം അമ്പലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് നാലിന് നവകേരള ബസ് ജനറൽ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് സംഭവമുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറിന്റെയും എസ്കോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. 




അനിൽ താമസിക്കുന്ന പേരൂർക്കടയിലെ വീട്ടിലും നേമത്തെ കല്ലിയൂരുള്ള വീട്ടിലും സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വീട്ടിലുമാണ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. ഇവരെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാവൽ ഏർപ്പെടുത്താൻ സിറ്റി പോലീസ് കമ്മിഷണർ നിർദേശിച്ചത്. വീട്ടിൽനിന്ന് അഞ്ഞൂറ് മീറ്റർ അകലെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു പ്രവർത്തകരെ തടഞ്ഞു. മണിക്കൂറുകളോളം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീടിനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ഇതേത്തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ എസ്കോട്ട് പോലീസുകാരൻ സന്ദീപിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആലപ്പുഴയിലെ നവകേരള സദസ്സിനിടെ, നവകേരള ബസിനു നേരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽനിന്ന് ചാടിയിറങ്ങിയാണ് ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ചത്. 



തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിൻ്റെ വാഹനത്തിനുനേരെ പ്രവർത്തകർ കല്ലെറിഞ്ഞതോടെ സാഹചര്യം സംഘർഷഭരിതമായി. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. നിലവിൽ സ്ഥിതി ശാന്തമാണ്.യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. വീടിനു സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. ഇതേത്തുടർന്ന് പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.


Find out more: