മുഖ്യമന്ത്രി സ്ഥാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയൻ എന്ന് വിളിക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് ഞാൻ വിളിക്കുന്നത്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിൻറെ പേരെടുത്ത് വിളിച്ചു എങ്കിൽ അത് അദേഹത്തിൻറെ ഔചിത്യം. എൻറെ പേര് അല്ലേ വിളിച്ചത്. ദേഷ്യം വരുമ്പോൾ പാർട്ടിക്കാരെ ഒക്കെ വിളിക്കുന്നത് പോലെ എന്നെ വിളിച്ചില്ലല്ലോ. എനിക്ക് ഒരു പരാതിയും ഇല്ല. കല്യാശ്ശേരി മുതൽ കൊല്ലം വരെ മുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനലുകൾ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചു. സഹികെട്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. 2000 പോലീസുകാരുടേയും 150 വാഹനങ്ങളുടേയും പാർട്ടി ഗുണ്ടകളുടേയും ക്രിമിനലുകളുടേയും അകമ്പടിയിൽ നടക്കുന്ന മുഖ്യമന്ത്രി ഭീരുവാണെന്നാണ് ഞാൻ പറഞ്ഞത്. സുധാകരനോട് ചോദിക്കൂ എന്നാണ് അതിന് മുഖ്യമന്ത്രിയുടെ മറുപടി.