ഛത്തീസ്ഗഢിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ലക്ഷ്മി രാജ്‌വാദെ! കഴിഞ്ഞദിവസം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതുവരെ 12 പേരെ മന്ത്രിമാരായി നിശ്ചയിച്ചിട്ടുണ്ട്. ബിജെപി ജയിച്ച മൂന്ന് സംസ്ഥാനങ്ങളിൽ മന്ത്രിമാരെ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഛത്തീസ്ഗഢ്. വിഷ്ണു ദിയോ സായി നയിക്കുന്ന മന്ത്രിസഭയിൽ ഇനിയും മന്ത്രിമാരുണ്ടാകും. ഇവരെ ഉടൻതന്നെ പ്രഖ്യാപിക്കും. ഛത്തീസ്ഗഢിൽ പുതുതായി അധികാരമേൽക്കുന്ന ബിജെപി മന്ത്രിസഭയിൽ ഒരു വനിതാമന്ത്രിയാണുണ്ടാവുക. ലക്ഷ്മി രാജ്‌വാദെ. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാളും ലക്ഷ്മി തന്നെയാണ്. 31 വയസ്സാണ് ലക്ഷ്മിക്ക്. നിരവധി മുതിർന്ന വനിതാ നേതാക്കളെ പിന്തള്ളിയാണ് ലക്ഷ്മി രാജ്‌വാദെ ഈ പദവിയിലേക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ലക്ഷ്മിയടക്കം 9 മന്ത്രിമാർ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്ത്രീകളുടെ ഉന്നമനത്തിനായാണ് താൻ പ്രവർത്തിക്കുകയെന്ന് ലക്ഷ്മി പറയുന്നു. ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾ നന്നായറിയാം. വളരെ ജൂനിയറായ തനിക്ക് ഇത്തരമൊരു അവസരം നൽകിയതിന് പാർട്ടിയോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു ചെറിയ കർഷകകുടുംബത്തിലാണ് താൻ ജനിച്ചത്. തന്നെ ജയിപ്പിച്ച എല്ലാ സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നന്ദി പറയുന്നുവെന്നും അവർ വ്യക്തമാക്കി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതും തന്നെ ഉദ്ദേശ്യമായിരിക്കുമെന്നും അവർ പറഞ്ഞു. എന്താണ് ലക്ഷ്മിക്ക് നൽകാൻ പോകുന്ന വകുപ്പുകളെന്ന് ഇനിയും വ്യക്തമല്ല. വനിതകളുമായി ബന്ധപ്പെട്ട വകുപ്പാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

വിവാഹിതകൾക്ക് വർഷത്തിൽ 12,000 രൂപ വീതം നല്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ചുമതല ലഭിക്കുക ഒരുപക്ഷെ ലക്ഷ്മിക്കായിരിക്കും.ലക്ഷ്മിയടക്കം 9 മന്ത്രിമാർ കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്ത്രീകളുടെ ഉന്നമനത്തിനായാണ് താൻ പ്രവർത്തിക്കുകയെന്ന് ലക്ഷ്മി പറയുന്നു. ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾ നന്നായറിയാം. വളരെ ജൂനിയറായ തനിക്ക് ഇത്തരമൊരു അവസരം നൽകിയതിന് പാർട്ടിയോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു ചെറിയ കർഷകകുടുംബത്തിലാണ് താൻ ജനിച്ചത്. തന്നെ ജയിപ്പിച്ച എല്ലാ സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നന്ദി പറയുന്നുവെന്നും അവർ വ്യക്തമാക്കി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതും തന്നെ ഉദ്ദേശ്യമായിരിക്കുമെന്നും അവർ പറഞ്ഞു. എന്താണ് ലക്ഷ്മിക്ക് നൽകാൻ പോകുന്ന വകുപ്പുകളെന്ന് ഇനിയും വ്യക്തമല്ല. വനിതകളുമായി ബന്ധപ്പെട്ട വകുപ്പാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വിവാഹിതകൾക്ക് വർഷത്തിൽ 12,000 രൂപ വീതം നല്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ ചുമതല ലഭിക്കുക ഒരുപക്ഷെ ലക്ഷ്മിക്കായിരിക്കും.

Find out more: