ബിജെപിയുടേത് രാഷ്ട്രീയ രാമൻ": വിഡി സതീശൻ! ബിജെപിയുടേത് രാഷ്ട്രീയമായി സൃഷ്ടിക്കപ്പെട്ട രാമനാണ്. ഇന്ത്യയിലെ എല്ലാ ഹിന്ദുമത വിശ്വാസികളുടെയും ആരാധ്യപുരുഷനാണ് രാമൻ. രാമനോടോ അയോധ്യയോടോ അല്ല പ്രശ്‌നം. ക്ഷേത്രത്തെയും മതത്തെയും രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമത്തോടാണ് ഞങ്ങളുടെ വിയോജിപ്പ്. ഇത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടാണ്," അദ്ദേഹം പറഞ്ഞു. ബിജെപിയുടേത് രാഷ്ട്രീയ രാമനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. "രാമൻ ബിജെപിക്കൊപ്പമല്ല. 'ഹേ റാം...' എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിർളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമൻ നിൽക്കുന്നത്. ഞങ്ങളുടെ രാമൻ അവിടെയാണ്. അതെസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ നിന്ന് മാറി നിൽക്കുന്ന കോൺഗ്രസ് നിലപാടിനെതിരെ എൻഎസ്എസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാൻ വിഡി സതീശൻ തയ്യാറായില്ല.
"എൻഎസ്എസിന് അവരുടെ അഭിപ്രായം പറയാം. ഞങ്ങളുടെ അഭിപ്രായം ആരുടെ മേലും അടിച്ചേൽപ്പിക്കില്ല," അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണ് എന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന. രാമക്ഷേത്രത്തിന്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമാണത്തിനു നായർ സർവീസ് സൊസൈറ്റി ഏഴു ലക്ഷം രൂപ ക്ഷേത്രനിർമാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയിരുന്നു. കോൺഗ്രസ്സിന്റെ നിലപാട് സിപിഎം സ്വാഗതം ചെയ്തിട്ടുണ്ട്. സിപിഎം ഉയർത്തിയ സമ്മർദ്ദമാണ് കോൺഗ്രസ്സിന്റെ ഈ നിലപാട് രൂപപ്പെടുത്തിയതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അവകാശപ്പെട്ടു.
ആദി ശങ്കരന്റെ പിന്മുറക്കാരും നാല് മഠങ്ങളിലെ മഠാധിപതികളുമായ ശങ്കരാചര്യന്മാരും അയോധ്യയെ ബിജെപി രാഷ്ട്രീയവത്ക്കരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോധ്യയെ രാഷ്ട്രീയവത്ക്കരിക്കുന്നതിനെക്കുറിച്ച് ഹിന്ദുസമൂഹത്തിനും ബോധ്യം വന്നിട്ടുണ്ട്. ക്ഷേത്രത്തിൽ ഏത് വിശ്വാസികൾക്കും പോകാം. പക്ഷെ ചടങ്ങ് രാഷ്ട്രീയവത്ക്കരിക്കുന്നു എന്നതാണ് പ്രശ്‌നം. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് ഇന്ദിരാ ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സിന്റെ നിലപാട് സിപിഎം സ്വാഗതം ചെയ്തിട്ടുണ്ട്. സിപിഎം ഉയർത്തിയ സമ്മർദ്ദമാണ് കോൺഗ്രസ്സിന്റെ ഈ നിലപാട് രൂപപ്പെടുത്തിയതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അവകാശപ്പെട്ടു. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയാണ് എന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവന. രാമക്ഷേത്രത്തിന്റെ നിർമ്മാണഘട്ടം മുതൽ എൻഎസ്എസ് സഹകരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമാണത്തിനു നായർ സർവീസ് സൊസൈറ്റി ഏഴു ലക്ഷം രൂപ ക്ഷേത്രനിർമാണ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായി സംഭാവന നൽകിയിരുന്നു.
Find out more: