സ്വകാര്യ സർവകലാശാലകൾ അനിവാര്യമെന്ന് വിദ്യാഭ്യാസ വിദഗ്ധർ! ഫെസ്റ്റിവലിൽ 'സ്വകാര്യ സർവ്വകലാശാലയും ഉന്നത വിദ്യാഭ്യാസവും' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മുൻ നയതന്ത്ര ഉദ്യോഗസ്ഥനും ഉന്നത വിദ്യാഭ്യാസ വിദഗ്ധനുമായ ടി പി ശ്രീനിവാസൻ, പ്രശസ്ത അധ്യാപകൻ എൻ രാമചന്ദ്രൻ, ജയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ് എന്നിവരാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. നൂതന തൊഴിലധിഷ്ടിത കോഴ്‌സുകൾ അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സ്വകാര്യ സർവ്വകലാശാലകൾ അനിവാര്യമാണെന്ന് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം സ്വകാര്യ സർവകലാശാലകൾ ചൂഷകരാണെന്ന് കരുതേണ്ടതില്ലെന്ന് ജയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. 





കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പന്ത്രണ്ടാം ക്ലാസ് പാസ്സാകുന്ന നൂറ് കുട്ടികളിൽ 28 പേരാണ് സർവ്വലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നത്. പക്ഷെ കേരളത്തിലെ കണക്കുകൾ പ്രകാരം ഇത് 43 ശതമാനത്തോളമാണ്. എന്തുകൊണ്ടാണ് മറ്റു വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നില്ല എന്നതാണ് പ്രശ്‌നം. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്ന് ടോം ജോസഫ് ചൂണ്ടിക്കാട്ടി. അമൃത യൂണിവേഴ്‌സിറ്റിക്ക് ശേഷം കേരളത്തിൽ ആരംഭിച്ച സ്വകാര്യ ഡീംഡ് സർവ്വകലാശാലയാണ് ജയിൻ യൂണിവേഴ്‌സിറ്റി. നിരവധി തടസങ്ങളെ അതി ജീവിച്ചാണ് ഇത് യാഥാർത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രവൽകരണം വരുമ്പോൾ സ്വകാര്യ സർവ്വകലാശാലകളെ മാറ്റി നിർത്താനാകില്ലെന്ന് ടി.പി. ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. 





വിദ്യാഭ്യാസ രംഗത്ത് ഒരു പരിധിയിൽ കൂടുതൽ മുതൽമുടക്കാൻ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം ജിഡിപിയുടെ 9 ശതമാനം വിദ്യാഭ്യാസത്തിനായി മാറ്റി വെക്കണമെന്നാണ്. എന്നാൽ ഇത് സാധിക്കാത്തതിനാൽ, ഒരു മാറ്റം കൊണ്ടുവരാൻ സ്വകാര്യ സർവ്വകലാശാലകൾക്കാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കാലത്തിനനുസരിച്ചുള്ള മാറ്റം കൊണ്ടുവരാൻ സ്വകാര്യ സർവ്വകലാശാലകൾക്ക് സാധിക്കും. കാലാനുസൃതമായ മാറ്റം ഈ രംഗത്തില്ലാത്തതാണ് പല വിദ്യാർത്ഥികളെയും പിന്നോട്ട് വലിക്കുന്നതെന്നും, ഇതിനുദാഹരണമാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലെ സീറ്റുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വരുന്ന കുറവ് എന്നും ടോം പറഞ്ഞു.




കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പന്ത്രണ്ടാം ക്ലാസ് പാസ്സാകുന്ന നൂറ് കുട്ടികളിൽ 28 പേരാണ് സർവ്വലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നത്. പക്ഷെ കേരളത്തിലെ കണക്കുകൾ പ്രകാരം ഇത് 43 ശതമാനത്തോളമാണ്. എന്തുകൊണ്ടാണ് മറ്റു വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നില്ല എന്നതാണ് പ്രശ്‌നം. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പഠിക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്ന് ടോം ജോസഫ് ചൂണ്ടിക്കാട്ടി. അമൃത യൂണിവേഴ്‌സിറ്റിക്ക് ശേഷം കേരളത്തിൽ ആരംഭിച്ച സ്വകാര്യ ഡീംഡ് സർവ്വകലാശാലയാണ് ജയിൻ യൂണിവേഴ്‌സിറ്റി.   

Find out more: