പ്രതിഷ്ഠാ ദിനത്തിൽ ഇസ്രായേലിൽ അവധി; തിങ്കളാഴ്ച പൊതു അവധിയോ? ഉച്ചയ്ക്ക് 2.30 വരെയാണ് പല സംസ്ഥാനങ്ങളും അവധി നൽകിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. രാജ്യതലസ്ഥാനമായ ഡൽഹിയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ജനുവരി 22ന് ഇസ്രായേൽ അവധി പ്രഖ്യാപിച്ചതായുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് കാരണമായി. ഉത്തർ പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ജനുവരി 22 തിങ്കളാഴ്ച ഭാഗികമായും അല്ലാതെയും അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.എന്താണ് സത്യം.
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ഇസ്രായേൽ അവധി പ്രഖ്യാപിച്ചതായുള്ള വാർത്ത അടിസ്ഥാനരഹിതമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഗൂഗിൾ ഉൾപ്പെടെയുള്ള സേർച്ച് എഞ്ചിനുകൾ ഉപയൊഗിച്ചുള്ള പരിശോധനയിലും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് കണ്ടെത്തി. ജനുവരി 22ന് ഇസ്രായേൽ രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചതിന് തെളിവുകളൊന്നും ലഭിച്ചില്ല. ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല.
ഇസ്രായേൽ എംബസി നൽകിയ അവധി ദിവസങ്ങളുടെ ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ റിപ്പബ്ലിക് ദിനത്തിന് 2024 ജനുവരി 26 ആണ് ഇന്ത്യയിൽ അവധിയായി സൂചിപ്പിച്ചിരിക്കുന്ന ഒരേയൊരു തീയതി. ഇസ്രായേലിൽ അവധി; പ്രചാരണം ഇങ്ങനെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് ഇസ്രായേൽ അവധി പ്രഖ്യാപിച്ചെന്നാണ് സമൂഹമാധ്യമങ്ങൾ പ്രചരിച്ച വാർത്ത. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജനുവരി 22 തിങ്കളാഴ്ച ഇസ്രായേൽ സർക്കാർ രാജ്യത്ത് അവധി പ്രഖ്യാപിച്ചെന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലാകുകയായിരുന്നു. നിരവധിയാളുകൾ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്തു.
രാജ്യതലസ്ഥാനമായ ഡൽഹിയിലും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ജനുവരി 22ന് ഇസ്രായേൽ അവധി പ്രഖ്യാപിച്ചതായുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് കാരണമായി. ഉത്തർ പ്രദേശിലെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ജനുവരി 22 തിങ്കളാഴ്ച ഭാഗികമായും അല്ലാതെയും അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.എന്താണ് സത്യം.

Find out more: