ഇളനീർ കുടിച്ചും പഴങ്ങൾ കഴിച്ചും മോദി; 11 ദിവസം നീണ്ട വ്രതം! 11 ദിവസം നീണ്ട വ്രതമാണ് പാൽ ഉപയോഗിച്ചു തയ്യാറാക്കുന്ന മധുര പാനീയമായ ചരണാമൃതം സേവിച്ച് അവസാനിപ്പിച്ചത്.
 അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആരംഭിച്ച വ്രതം പ്രധാനമന്ത്രി നരേന്ദ്ര മോദി ചരണാമൃതം സേവിച്ച് അവസാനിപ്പിച്ചു. അരി ആഹാരം ഒഴിവാക്കി പഴങ്ങളടക്കം സേവിച്ചായിരുന്നു നരേന്ദ്ര മോദി വ്രതം അനുഷ്ഠിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ മോദി തങ്ങിയത് കൊച്ചിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു. ഈ ദിവസങ്ങളിൽ മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി ഇളനീ‍ർ കുടിച്ചും പഴങ്ങൾ ഭക്ഷിച്ചുമാണ് കഴിഞ്ഞത്.

 അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചു ജനുവരി 12നാണ് വ്രതാനുഷ്ഠാനം സമാരംഭിച്ചതായി പ്രധാനമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചരിത്രപരവും മംഗളകരവുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരണം. കൂടാതെ, പ്രതിഷ്ഠാച്ചടങ്ങിൽ രാജ്യത്തെ ജനങ്ങളുടെ പ്രതിനിധിയായി പങ്കെടുക്കാൻ ദൈവമാണ് തന്നെ നിയോഗിച്ചതെന്നും ഇതിനാൽ 11 ദിവസത്തെ വ്രതം തുടങ്ങുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഗോവിന്ദ് ദേവ് ഗിരി മഹാരാജ് ആണ് പ്രധാനമന്ത്രിക്ക് ചരണാമൃതം നൽകിയത്.

ഹൈന്ദവ വിശ്വാസ പ്രകാരം ദേവൻ്റെയോ ഗുരുവിൻ്റെയോ ഗുരുസ്ഥാനീയരുടെയോ പാദം കഴുകിയ ജലമാണ് ചരണാമൃതം. 11 ദിവസം നീണ്ട വ്രതം അനുഷ്ഠിച്ച പ്രധാനമന്ത്രിയെ ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രശംസിച്ചു. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആരംഭിച്ച വ്രതം പ്രധാനമന്ത്രി നരേന്ദ്ര മോദി ചരണാമൃതം സേവിച്ച് അവസാനിപ്പിച്ചു. 11 ദിവസം നീണ്ട വ്രതമാണ് പാൽ ഉപയോഗിച്ചു തയ്യാറാക്കുന്ന മധുര പാനീയമായ ചരണാമൃതം സേവിച്ച് അവസാനിപ്പിച്ചത്.

 കഴിഞ്ഞ ദിവസം കേരളത്തിൽ ദ്വിദിന സന്ദർശനത്തിന് എത്തിയ മോദി തങ്ങിയത് കൊച്ചിയിലെ ഗസ്റ്റ് ഹൗസിലായിരുന്നു. ഈ ദിവസങ്ങളിൽ മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി ഇളനീ‍ർ കുടിച്ചും പഴങ്ങൾ ഭക്ഷിച്ചുമാണ് കഴിഞ്ഞത്.

Find out more: