ഉമ്മൻ ചാണ്ടിയുടെ ചമ്മന്തി കഥ ഇങ്ങനെ: കഥ വിവരിച്ച് മകൻ ചാണ്ടി ഉമ്മൻ! അപ്പ മരിച്ച് ഏഴാമത്തെ മാസത്തിലേക്ക് കടക്കുമ്പോഴും ആളുകൾ നിരന്തരം കല്ലറയിലേക്ക് എത്തുന്നു. അത് നമുക്ക് തരുന്ന പിന്തുണ ചെറുതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജാംഗോ സ്പേസ് ടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മൻ്റെ പ്രതികരണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. തന്നെ കാണാൻ വരുന്ന എല്ലാവരെയും സഹായിക്കണമെന്ന മനസ്സായിരുന്നു അദ്ദേഹത്തിന്. അത്ര വലിയൊരു മനസ്സ് ഉണ്ടാകണം എന്നുവെച്ചാൽ എളുപ്പമല്ല."ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അമ്മയും അപ്പയും ആഗ്രഹിച്ചിട്ടുണ്ടാകാം. അപ്പ ഒരിക്കലും കാര്യങ്ങൾ പറയില്ല. ഇഷ്ടം അനുസരിച്ചു പോകാം എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. ഞങ്ങൾ മൂന്നുപേരുടെ അടുത്തും അങ്ങനെയായിരുന്നു.




ഓരോരുത്തരുടെ ഇഷ്ടത്തിനും അവരെ വിട്ടു. അപ്പ ഒന്നും പറയാറില്ല, അതുകൊണ്ട് നമുക്കും അറിയില്ല. ആംഗ്യങ്ങളിലൂടെ മാത്രമേ ആളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ. ഇടയ്ക്ക് നല്ല തമാശയുള്ള കഥകൾ പറയും". അപ്പാക്ക് എല്ലാ കാര്യങ്ങളിലും നോ പറയാൻ ബുദ്ധിമുട്ടാണ്. ചില സമയങ്ങളിൽ അത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയോ എന്ന് സംശയം തോന്നിയിട്ടുണ്ട്. എന്നാൽ അദ്ദേഹമാണ് ശരി എന്ന് പിന്നീട് ബോധ്യപ്പെട്ടു. തന്നെ കാണാൻ വരുന്ന എല്ലാവരെയും സഹായിക്കണം എന്ന മനസ്സിന് ഉടമയായിരുന്നു അദ്ദേഹം. അത്ര വലിയൊരു മനസ്സ് ഉണ്ടാകണം എന്നുവെച്ചാൽ എളുപ്പമല്ല. അതുകൊണ്ടാണ് മരണശേഷവും ആളുകളുടെ മനസ്സിൽ അദ്ദേഹം ജീവിക്കുന്നത്. എല്ലാവർക്കും കാര്യം നടത്തിക്കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അതിനായി ശ്രമിക്കും. അതുപോലെയാകാൻ പറ്റില്ലല്ലോ എന്ന പേടി തനിക്കുണ്ട്- ചാണ്ടി ഉമ്മൻ പറഞ്ഞു. അപ്പ വളരെയധികം ഹ്യൂമർസെൻസുള്ള വ്യക്തിയായിരുന്നു. എപ്പോഴും ഒരു ചമ്മന്തിക്കഥ പറയുമായിരുന്നു. കഥ ഇങ്ങനെയാണ്, "ഒരു ചെറുക്കൻ കല്യാണശേഷം വീട്ടിൽ ചെല്ലും.




ചെറുക്കന് ഇഷ്ടമില്ലാത്ത വിഭവമാണ് ചമ്മന്തി. വീട്ടുകാരുടെ ഏറ്റവും വലിയ വിഭവവും ചമ്മന്തിയാണ്. വീട്ടുകാർ ചമ്മന്തി കൊടുത്തതും കഴിക്കാൻ പറ്റാത്തതുകൊണ്ട് ചെറുക്കൻ ചോറ് വെച്ചു അത് മൂടി. അതു കണ്ട വീട്ടുകാർ വിചാരിച്ചത് ചെറുക്കന് ചമ്മന്തി ഇഷ്ടപ്പെട്ടവെന്നാണ്, അതിനാൽ കൂടുതൽ ചമ്മന്തി കൊടുത്തു", ഒരുപാട് അർഥങ്ങൾ ഒളിഞ്ഞുകിടക്കുന്ന കഥയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ ഓർമിച്ചു."ഞാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് അമ്മയും അപ്പയും ആഗ്രഹിച്ചിട്ടുണ്ടാകാം. അപ്പ ഒരിക്കലും കാര്യങ്ങൾ പറയില്ല. ഇഷ്ടം അനുസരിച്ചു പോകാം എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. ഞങ്ങൾ മൂന്നുപേരുടെ അടുത്തും അങ്ങനെയായിരുന്നു.




ഓരോരുത്തരുടെ ഇഷ്ടത്തിനും അവരെ വിട്ടു. അപ്പ ഒന്നും പറയാറില്ല, അതുകൊണ്ട് നമുക്കും അറിയില്ല. ആംഗ്യങ്ങളിലൂടെ മാത്രമേ ആളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ. ഇടയ്ക്ക് നല്ല തമാശയുള്ള കഥകൾ പറയും".ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് അമ്മയാണ്. അപ്പ ഒന്നും പറയില്ല. അദ്ദേഹം വളരെ സബ്റ്റിൽ ആയിട്ടേ പറഞ്ഞുതരൂ. അമ്മ അങ്ങനെയല്ല, എല്ലാം പറഞ്ഞ് നമ്മളെ ഡയറക്ട് ചെയ്യാൻ ശ്രമിക്കും. കാരണം തങ്ങളെ വളർത്തുന്നത് അമ്മയാണ്, അപ്പയെ കാണാനേ ഇല്ലല്ലോ. അദ്ദേഹത്തിൻ്റെ കൂടെ കുറച്ചുകൂടി സമയം ചെലവഴിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Find out more: