ചാലക്കുടിയിൽ രവീന്ദ്രനാഥ്, വടകരയിൽ കെകെ ശൈലജ; സിപിഎം സ്ഥാനാർഥി പട്ടിക ഇങ്ങനെ!!! ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള ശുപാർശകൾ പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണ് അന്തിമ പട്ടികയിൽ തീരുമാനമെടുത്തത്. കേന്ദ്ര നേതൃത്വത്തിൻറെ അംഗീകാരം ലഭിച്ച ശേഷമാകും പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തുക. മന്ത്രി കെ രാധാകൃഷ്ണനും മുൻ മന്ത്രിമാരായ കെകെ ശൈലജയും സി രവീന്ദ്രനാഥും ഉൾപ്പെടുന്നതാണ് സിപിഎമ്മിൻറെ പട്ടികയെന്നാണ് റിപ്പോർട്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി. കാസർകോട് - എംവി ബാലകൃഷ്ണൻ
കണ്ണൂർ - എംവി ജയരാജൻ
വടകര - കെകെ ശൈലജ
കോഴിക്കോട് - എളമരം കരീം
മലപ്പുറം - വി വസീഫ്
പൊന്നാനി - കെഎസ് ഹംസ
ആലത്തൂർ - കെ രാധാകൃഷ്ണൻ
പാലക്കാട് - എ വിജയരാഘവൻ
ചാലക്കുടി - സി രവീന്ദ്രനാഥ്
ഇടുക്കി - ജോയ്സ് ജോർജ്
എറണാകുളം - കെജെ ഷൈൻ
ആലപ്പുഴ - എഎം ആരിഫ്
കൊല്ലം - എം മുകേഷ്.






പത്തനംതിട്ട - ടിഎം തോമ സ്ഥാനാർഥികളുടെ അന്തിമ പട്ടികയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും നടക്കുക. പിബി അനുമതി ലഭിച്ചതിന് ശേഷമാണ് സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാട് ജനവിധി തേടുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെകെ ശൈലജ, ടിഎം തോമസ് ഐസക് എളമരം കരീം എന്നിവരും മത്സരരംഗത്തുണ്ട്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പിനുണ്ടാകും. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാട് ജനവിധി തേടുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണൻ, കെകെ ശൈലജ, ടിഎം തോമസ് ഐസക് എളമരം കരീം എന്നിവരും മത്സരരംഗത്തുണ്ട്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പിനുണ്ടാകും.






ചാലക്കുടിയിൽ മുൻ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കുമ്പോൾ ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ ജനവിധി തേടും. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെജെ ഷൈൻ എന്നിവരുടെ പേരുകളാണുള്ളത്. മന്ത്രി കെ രാധാകൃഷ്ണനും മുൻ മന്ത്രിമാരായ കെകെ ശൈലജയും സി രവീന്ദ്രനാഥും ഉൾപ്പെടുന്നതാണ് സിപിഎമ്മിൻറെ പട്ടികയെന്നാണ് റിപ്പോർട്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി.

Find out more: