രാജസ്ഥാനിൽ പോയി മോഷ്ടാക്കളെ പിടികൂടി ആലുവ പോലീസ്! 2500 കിലോമീറ്റർ താണ്ടി രാജസ്ഥാനിലെ അജ്‌മീറിലെത്തിയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പോലീസിന് നേരെ വെടിയുതിർത്ത പ്രതികളെ അഞ്ച് പേര് ഉൾപ്പെട്ട പോലീസ് സംഘം അതിസാഹസികമായാണ് പിടികൂടിയത്. ആലുവയിലെ രണ്ടു വീടുകളിൽനിന്നായി 38 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികളെ രാജസ്ഥാനിൽ പോയി പിടികൂടി ആലുവ പോലീസ്. തുടർന്ന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ആലുവ പോലീസ് സ്‌ക്വാഡ് അജ്‌മീറിൽ എത്തി. അജ്മീറിൽ എത്തിയപ്പോൾ തന്നെ പോലീസ് സംഘം തങ്ങളുടെ തൊട്ട് മുന്നിൽ സഞ്ചരിക്കുന്ന ബൈക്കിലെ യുവാക്കളാണ് തങ്ങൾ അന്വേഷിക്കുന്ന കേസിലെ പ്രതികൾ എന്ന് തിരിച്ചറിഞ്ഞു.
കേസിലെ ഒന്നാം പ്രതിയായ ഷെഹജാദിന്റെ പിന്നാലെയെത്തിയ അന്വേഷണസംഘം നിമിഷനേരം കൊണ്ട് തന്നെ ഇയാളെ കീഴ്പ്പെടുത്തി. ഇതേസമയത്താണ് രണ്ടാം പ്രതി ഡാനിഷിൻറെ കൈയിൽ പോലീസുകാർ തോക്ക് കണ്ടത്. ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചപ്പോഴേക്ക് ഡാനിഷ് പോലീസിന് നേരെ വെടിയുർത്തു. ഇതേസമയത്ത് ആദ്യപ്രതി രക്ഷപ്പെട്ടോടുകയും ചെയ്തു. അജ്മീറിലെ ദർഗ ശെരീഫിന് മുന്നിലെ ചന്തയിലെ ആൾക്കൂട്ടത്തിലേക്ക് പ്രതികൾ കയറിയതോടെ ഇവരെ പിടികൂടുക പോലീസിന് വെല്ലുവിളിയായി. എന്നാൽ അധികം വൈകാതെ തന്നെ അഞ്ചംഗ സംഘം ചന്തയ്ക്ക് അകത്തേക്ക് കടന്ന് പ്രതികളെ കണ്ടെത്തി. വെടിവെപ്പിൽ പതറാതെ നിന്ന പോലീസ് സംഘം ഉടൻ തന്നെ ഡാനിഷിനെ കീഴ്പ്പെടുത്തി.തുടർന്ന് ഷെഹജാദിന് പിന്നാലെ ഒന്നരക്കിലോമീറ്ററോളം ഓടിയ പോലീസ് സംഘം ഇയാളെയും പിടികൂടുകയായിരുന്നു.
ആലുവ എസ്ഐ എസ്എസ് ശ്രീലാലിൻറെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സംഘം ഇക്കഴിഞ്ഞ ഞാറാഴ്ച്ചയാണ് മോഷണക്കേസിലെ പ്രതികളെ തേടി യാത്ര ആരംഭിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിൻ, ഇൻഡോർ എന്നിവടങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ പോലീസ് സംഘം എത്തിയപ്പോഴേക്കും പ്രതികൾ അജ്മീറിലേക്ക് കടന്നിരുന്നു.പ്രതികളെ അജ്‌മീർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലുവ എസ്ഐ ശ്രീലാലിനൊപ്പം സിപിഒമാരായ എൻഎ മുഹമ്മദ് അമീർ, വിഎ അഫ്സൽ, മാഹിൻഷാ അബൂബക്കർ, കെഎം മനോജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. തുടർന്ന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ആലുവ പോലീസ് സ്‌ക്വാഡ് അജ്‌മീറിൽ എത്തി. അജ്മീറിൽ എത്തിയപ്പോൾ തന്നെ പോലീസ് സംഘം തങ്ങളുടെ തൊട്ട് മുന്നിൽ സഞ്ചരിക്കുന്ന ബൈക്കിലെ യുവാക്കളാണ് തങ്ങൾ അന്വേഷിക്കുന്ന കേസിലെ പ്രതികൾ എന്ന് തിരിച്ചറിഞ്ഞു.ഫെബ്രുവരി ഒൻപതാം തിയതി ആലുവ കുട്ടമശ്ശേരിയിലെ മുഹമ്മദാലി എന്നയാളുടെ വീട്ടിൽനിന്ന് 18 പവനും 12,500 രൂപയുമാണ് മോഷണം പോയത്. തൊട്ടടുത്ത ദിവസം തന്നെ ആലുവ റൂറൽ എസ്പി ഓഫീസിന് സമീപത്ത് താമസിക്കുന്ന ബാബു എന്നയാളുടെ വീട്ടിൽ നിന്നും 20 പവൻ സ്വർണ്ണവും 20,000 രൂപയും മോഷണം പോയി.
Find out more: