സീമ കശ്വാഹ ബിജെപിയിൽ ചേർന്നു! ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവാദാണ് അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഡൽഹി നിർഭയ കൂട്ടബലാത്സംഗ കേസ്, ഹഥ്രാസ് കൂട്ടബലാത്സംഗസ കേസ്, രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൾക്കർ കൊലക്കേസ് എന്നീ കേസുകളിൽ വാദി ഭാഗത്തിന് വേണ്ടി വാദിച്ചതിലൂടെയാണ് കുശ്വാഹ ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷകയും ബിഎസ്പി നേതാവുമായ സീമ കുശ്വാഹ ബിജെപിയിൽ ചേർന്നു.  2012ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡൽഹിയിൽ ഓടുന്ന ബസിൽ വെച്ച് നിർഭയ എന്ന 23 കാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.അതിന് ശേഷം കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് രാജ്യത്താകമാനം കോളിളക്കമുണ്ടാക്കിയ സംഭവമായി ഇതുമാറി.




പിന്നീട്, 2020 മാർച്ച് 20ന് ഈ കേസിൽ ഡൽഹി തിഹാർ ജയിലിൽ വച്ച് നാല് പ്രതികളേയും തൂക്കിലേറ്റുകയും ചെയ്തു. 2022 ജനുവരിയിലാണ് കുശ്വാഹ മായാവതിയുടെ ബിഎസ്പിയിൽ ചേർന്നത്. നിർഭയ കേസിൽ ഇരയുടെ അമ്മയ്ക്ക് വേണ്ടി വാദിച്ചതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അതിനൊപ്പം, അവർ നിർഭയ ജ്യോതി ട്രസ്റ്റ് സ്ഥാപിക്കുകയും ഇരയ്ക്ക് നീതിക്കുവേണ്ടി വാദിക്കുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിക്കുകയും ചെയ്തു. നിർഭയ കേസിന് പുറമെ, ശ്രദ്ധേയമായ മറ്റൊരു കേസ് ഹഥ്രാസ് കൂട്ടബലാത്സക്കേസ് ആയിരുന്നു.




എന്നാൽ, ബിജെപിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ കേസ് കൂടിയാണ് അത്. ദളിത് പെൺകുട്ടിയുടെ കൊലയ്ക്ക് പിന്നാലെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം രൂക്ഷമായിരുന്നു. ബിഎസ്പി അടക്കമുള്ള യുപിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കുകയും ചെയ്തിരുന്നു. ഈ കേസ് വാദിച്ചതും സീമ തന്നെയായിരുന്നു. കുശ്വാഹയെ കൂടാതെ, മറ്റൊരു ബിഎസ്പി എംപിയായ സംഗീത ആസാദും ബിജെപിയിൽ ചേർന്നു. സംഗീതയുടെ ഭർത്താവ് ആസാദ് അരി മർദാനും കുങ്കുമ ക്യാമ്പിൽ ചേർന്നിട്ടുണ്ട്. നിർഭയ കേസിന് പുറമെ, ശ്രദ്ധേയമായ മറ്റൊരു കേസ് ഹഥ്രാസ് കൂട്ടബലാത്സക്കേസ് ആയിരുന്നു. എന്നാൽ, ബിജെപിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ കേസ് കൂടിയാണ് അത്. 




ദളിത് പെൺകുട്ടിയുടെ കൊലയ്ക്ക് പിന്നാലെ പാർട്ടിക്കുള്ളിലും പുറത്തും വിമർശനം രൂക്ഷമായിരുന്നു. ബിഎസ്പി അടക്കമുള്ള യുപിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കുകയും ചെയ്തിരുന്നു. ഈ കേസ് വാദിച്ചതും സീമ തന്നെയായിരുന്നു.2022 ജനുവരിയിലാണ് കുശ്വാഹ മായാവതിയുടെ ബിഎസ്പിയിൽ ചേർന്നത്. നിർഭയ കേസിൽ ഇരയുടെ അമ്മയ്ക്ക് വേണ്ടി വാദിച്ചതോടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അതിനൊപ്പം, അവർ നിർഭയ ജ്യോതി ട്രസ്റ്റ് സ്ഥാപിക്കുകയും ഇരയ്ക്ക് നീതിക്കുവേണ്ടി വാദിക്കുന്നതിനുള്ള ഒരു കാമ്പയിൻ ആരംഭിക്കുകയും ചെയ്തു.

Find out more: