കേരളത്തിൽ നിന്നുള്ളവർ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു'; വിദ്വേഷ പരാമർശവുമായി ശോഭ കരന്തലജേ! തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടിയ ശേഷം ഇവിടെയെത്തി ബോംബുകൾ സ്ഥാപിക്കുന്നു. കേരളത്തിൽ നിന്നുള്ള ആളുകൾ ബെംഗളൂരുവിൽ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും കരന്തലജേ പറഞ്ഞു. കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥി ശോഭ കരന്തലജേ. ബെംഗളൂരു നഗരത്തിൽ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണമുണ്ടായെന്ന് സ്ഥാനാർഥിയും ബിജെപി നേതാവുമായ ശോഭ കരന്തലജേ ആരോപണം ഉന്നയിച്ചത്. 






ഏതാനം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന. ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ശോഭ കരന്തലജേ വിദ്വേഷ പരാമർശം നടത്തിയത്. കർണാടകയിലെ കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ പാകിസ്താൻ സിന്ദാബാദ് എന്ന് വിളിക്കുകയാണ്. ഇതിനെതിരെ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ല. ബെംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണമുണ്ടായെന്നും അവർ ആരോപിച്ചു.കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥി ശോഭ കരന്തലജേ. തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടിയ ശേഷം ഇവിടെയെത്തി ബോംബുകൾ സ്ഥാപിക്കുന്നു. 





കേരളത്തിൽ നിന്നുള്ള ആളുകൾ ബെംഗളൂരുവിൽ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും കരന്തലജേ പറഞ്ഞു.ശോഭ കരന്തലജേയുടെ പ്രസ്താവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തുവന്നു. വിദ്വേഷ പരാമർശത്തിൽ ശോഭ കരന്തലജേയ്ക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും സ്റ്റാലിൻ ആവശ്യപ്പെട്ടു.ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നവർ എൻഐഎ ഉദ്യോഗസ്ഥനോ അല്ലെങ്കിൽ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി അടുത്ത ബന്ധമുള്ളവരോ ആയിരിക്കണം. ഇത്തരം വാദങ്ങൾ നടത്താൻ അവർക്ക് അധികാരമില്ല. തമിഴരും കന്നഡക്കാരും ഒരുപോലെ ബിജെപിയുടെ ഈ പ്രസ്താവന തള്ളിക്കളയും. സംഭവത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കണം. 





സമാധാനത്തിനും ഐക്യത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയുണ്ടാക്കുന്ന ശോഭയ്‌ക്കെതിരെ നടപടി വേണമെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.ജനത്തെ വിഭജിക്കാനുള്ള വിഭജിക്കാനുള്ള ശ്രമം അപലപനീയമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംകെ സ്റ്റാലിൻ വ്യക്തമാക്കി. നിലവിൽ ഉഡുപ്പി - ചിക്കമഗളുരു സീറ്റിലെ സീറ്റിങ് എംപിയാണ് ശോഭ കരന്തലജേ. സംഭവത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കണം.

Find out more: