വടകരയിൽ കെകെ ശൈലജ, ഷാഫി തോൽക്കും: അഭിപ്രായ സർവേ ഇങ്ങനെ! കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെങ്കിലും പ്രധാന മണ്ഡലങ്ങൾ കൈവിടുമെന്നാണ് മാതൃഭൂമിയുടെ അഭിപ്രായ സർവേ പ്രവചിക്കുന്നത്. വടകരയും പാലക്കാടും എൽഡിഎഫ് പിടിച്ചെടുക്കുമെന്നും സിറ്റിങ് സീറ്റുകളായ കോട്ടയവും ആലപ്പുഴയും നഷ്ടമാകും എന്നുമാണ് ഇന്നലെ പുറത്തുവിട്ട അഭിപ്രായ സർവേ പറയുന്നത്. തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കുമെന്ന് പ്രവചിച്ച് അഭിപ്രായ സർവേ ഫലം. 2019ൽ നഷ്ടപ്പെട്ട പാലക്കാട് ലോക്സഭാ മണ്ഡലം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനിലൂടെ സിപിഎം തിരികെ പിടിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥിയ്ക്ക് 38 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ സിറ്റിങ് എംപി കോൺഗ്രസിലെ വികെ ശ്രീകണ്ഠന് 36 ശതമാനം വോട്ടുകളും ബിജെപി നേതാവ് സി കൃഷ്ണകുമാറിന് 24 ശതമാനം വോട്ടുകളുമാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. മാവേലിക്കരയിൽ ഇത്തവണ പ്രവചനാതീതമായ മത്സരമാകുമെന്നാണ് സർവേ ഫലം പറയുന്നത്. യുഡിഎഫിനും എൽഡിഎഫിനും തുല്യസാധ്യതയാണ് സർവേ പ്രവചിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിനും സിപിഐ സ്ഥാനാർഥി സിഎ അരുൺകുമാറിനും 41 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബിഡിജെഎസ് നേതാവ് ബൈജു കലാശാല 16 ശതമാനം വോട്ടുകൾ പിടിച്ചേക്കാമെന്നും സർവേ പ്രവചിക്കുന്നു. കെകെ ശൈലജയുടെ സ്ഥാനാർഥിത്വത്തിലൂടെ ശ്രദ്ധേയമായ വടകര മണ്ഡലത്തിൽ വിജയം എൽഡിഫിനായിരിക്കുമെന്നാണ് മാതൃഭൂമി-P MARQ അഭിപ്രായ സർവേ പ്രവചിക്കുന്നത്.
41 ശതമാനം വോട്ടുകളും മുൻ ആരോഗ്യമന്ത്രി കൂടിയായ ശൈലജയ്ക്ക് ലഭിക്കും. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനേ സാധ്യതയുള്ളുവെന്നാണ് സർവേ ഫലം. വടകര എംപിയായിരുന്ന കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ചാണ് കോൺഗ്രസ് വടകരയിലേക്ക് ഷാഫിയെക്കൊണ്ടുന്നത്. ബിജെപി സ്ഥാനാർഥി പ്രഫുൽ കൃഷ്ണയ്ക്ക് 22 ശതമാനം വോട്ടുകൾക്കാണ് സാധ്യത. കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ പരാജയപ്പെടുമെന്നാണ് മാതൃഭൂമി അഭിപ്രായ സർവേയുടെ പ്രവചനം. ശക്തമായ മത്സരം നടക്കുന്ന ഇവിടെ ഫ്രാൻസിസ് ജോർജിന് 42 % വോട്ടും തോമസ് ചാഴിക്കാടന് 41 % വോട്ടുകളും ലഭിച്ചേക്കുമെന്നാണ് സർവേ ഫലം.
മലപ്പുറത്ത് 54 ശതമാനം വോട്ടുകളോടെ ഇ ടി മുഹമ്മദ് ബഷീറും പത്തനംതിട്ടയിൽ 33 ശതമാനം വോട്ടുകളോടെ ആൻറോ ആൻറണിയും യുഡിഎഫ് സീറ്റുകൾ നിലനിർത്തുമെന്നും സർവേ പ്രവചിക്കുന്നു. തോമസ് ഐസക്കിനും അനിൽ ആൻറണിയ്ക്കും 31 ശതമാനം വോട്ടുകൾക്കാണ് സാധ്യതെയെന്നാണ് അഭിപ്രായ സർവേ പറയുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിലൂടെ ആലപ്പുഴ യുഡിഎഫ് തിരികെ പിടിക്കുമെന്നാണ് സർവേയിലെ മറ്റൊരു പ്രധാന പ്രവചനം. കെസി വേണുഗോപാലിന് 41 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ കഴിഞ്ഞ തവണ സിപിഎം പാനലിൽ വിജയിച്ച ഏക വ്യക്തിയായ എഎം ആരിഫിന് 38 ശതമാനം വോട്ടുകളെ ലഭിക്കുകയുള്ളൂവെന്നാണ് സർവേ പറയുന്നത്. ശോഭാസുരേന്ദ്രൻ 19 വോട്ടുകളേ പ്രവചിക്കുന്നുള്ളൂ.
Find out more: