ലാലുവിന്റെ മകളുടെ സീറ്റിൽ വിവാദം! കോൺഗ്രസ് മുതൽ ഒട്ടുമിക്ക പ്രാദേശിക പാർട്ടികളും ഈ വിമർശനങ്ങൾ കേൾക്കാറുണ്ട്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ ആണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികൾക്ക് നേരെ ഉയരുന്ന പ്രധാന ആരോപണം എന്നത് കുടുംബാധിപത്യം തന്നെയാണ്. കിഡ്നിക്ക് പകരമായി മകൾക്ക് ലാലു സീറ്റ് നൽകിയെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി രംഗത്തുവന്നു. ഇതോടെ വലിയ വിമർശനങ്ങൾക്കും ഇടവരുത്തിയിരുന്നു. ലാലുവിന്റെ തട്ടകമായിരുന്ന സാരൻ മണ്ഡലത്തിലാകും രോഹിണി ജനവിധി തേടുക.






പാർട്ടി ടിക്കറ്റ് വിൽക്കുന്നതിൽ ലാലു വിദഗ്‌ദ്ധനാണെന്ന് എല്ലാവർക്കും അറിയാം. മകളെപ്പോലും അദ്ദേഹം വെറുതെ വിട്ടില്ല. കിഡ്നി എടുത്ത ശേഷമാണ് മകൾക്ക് ടിക്കറ്റ് നൽകി. ഇത് ചുരുക്കത്തിൽ ലാലു ജിയേക്കുറിച്ചുള്ള ആമുഖമാണ്. എന്നായിരുന്നു സാമ്രാട്ട് പറഞ്ഞു. മുഴുവൻ സ്ത്രീ വർഗ്ഗത്തിൻ്റെയും "അഭിമാനവുമായി" അവരെ ബന്ധിപ്പിക്കാൻ ആർജെഡി കഠിനമായി ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഈ പരാമർശം വലിയ വിവാദമായി. ബിജെപി അധ്യക്ഷനെതിരെ ആർജെഡി നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. മൊത്തം സ്ത്രീ സമൂഹത്തെയാണ് വിമർശിക്കുന്നത് എന്നും ചൂണ്ടിക്കാണിച്ചാണ് വിമർശനമുണ്ടായിരിക്കുന്നത്. അടുത്തിടെ മഹാഗഡ്ബന്ധൻ ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറിയ നിതീഷ് കുമാറിനെ പരിഹസിച്ച് രോഹിണി രംഗത്തുവന്നിരുന്നു.





മാലിന്യം വീണ്ടും ചവറ്റുകുട്ടയിലേക്ക് എന്നാണ് രോഹിണിയുടെ പരിഹാസം. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലാലുവിന് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുണ്ട്. ഇതോടെയാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രാഷ്ട്രീയത്തിൽ എത്തിയത്. നിലവിൽ ലാലുവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവി നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്. രണ്ട് ആൺമക്കളായ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻ മന്ത്രി തേജ് പ്രതാപ് യാദവും രാഷ്ട്രീയ രംഗത്ത് സജീവമാണ്. 




മൂത്തമകൾ മിസ ഭാരതി ഇത്തവണ പാടലിപുത്ര മണ്ഡലത്തിൽ നിന്നും മത്സരിക്കും. നേരത്തെ രണ്ട് വട്ടം ഇതേമണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് രോഹിണി കൂടി രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ലാലുവിന് വൃക്ക ദാനം ചെയ്ത രോഹിണി ആചാര്യയാണ് ഇക്കൂട്ടത്തിൽ ഒരാൾ.

Find out more: