മലയാള സിനിമയിലെ യുവ സൂപ്പർതാരം"! ഈ ചിത്രത്തിലുള്ള ആളെ മനസിലായോ? പല താരങ്ങളുടെയും ബാല്യകാല ഫോട്ടോകൾ ആരാധകർ പെട്ടെന്ന് തിരിച്ചറിയാറുണ്ട്. എന്നാൽ ചിലരെ ആകട്ടെ തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടുമാണ്. അത്തരത്തിൽ ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഒരു നടൻ ആണ് ഇത് ആരാണെന്നു മനസിലായോ എന്ന ക്യാപ്ഷ്യനോടെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തത്.
ചെറുപ്പത്തിലെ ഫോട്ടോ കാണിച്ചിട്ട് ഇതാരാണെന്ന് മനസിലായോ എന്ന് ചോദിക്കുന്നത് കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിലെ ഒരു ട്രെൻഡ് ആണ്.







കൂടുതലും സിനിമാ താരങ്ങളുടെ ഫോട്ടോകൾ ആണ് ഇത്തരത്തിൽ വൈറൽ ആവാറുള്ളത്.മലയാള സിനിമയിലെ അജു വർഗീസിന്റെ ബാല്യ കാല ഫോട്ടോ ആണിത്. അജു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ബിനോയ് ബിഎം എന്ന കലാകാരൻ ഇപ്പോൾ കളർ ഫോട്ടോ ആക്കി മാറ്റിയിരിക്കുമാകയാണ്. മുട്ടിലിഴയുന്ന പ്രായത്തിലുള്ള അജുവിന്റെ ഫോട്ടോ ആണ് ഇത്. ആ ചിരി ഇപ്പോഴും അതുപോലെ ഉണ്ടെന്നാണ് ആരാധകർ ഈ ഫോട്ടോയെ കുറിച്ച് പറയുന്നത്. ആദ്യം ഏതോ നായികയുടെ കുട്ടിക്കാല ചിത്രം ആണെന്ന് ആണ് കരുതിയത് പിന്നെയാണ് പെൺകുട്ടിയാണ് ആൺകുട്ടി ആണ് എന്ന് മനസിലായത് എന്ന് പറയുന്നവരും ഉണ്ട്.സിനിമയിലെത്തിയ 14 വർഷങ്ങൾ കൊണ്ട് നായകനായും വില്ലനായും സഹനടനായും ഒക്കെ മലയാള സിനിമയിൽ നൂറിലേറെ ചിത്രങ്ങൾ അജു ചെയ്തു കഴിഞ്ഞു.





 അഭിനയത്തിനൊപ്പം നിർമ്മാണത്തിലും സജീവമാണ് അജു. ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യൻ എന്നിവർക്കൊപ്പം ചേർന്ന് ഫൺടാസ്റ്റിക് ഫിലിംസ് എന്നൊരു പ്രൊഡക്ഷൻ കമ്പനിയും നടത്തി വരികയാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം ആണ് അജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ.2010 ൽ പുറത്തിറങ്ങിയ 'മലർവാടി ആർട്സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് അജു വർഗീസ് സിനിമയിലേക്ക് എത്തിയത്. കോളേജിൽ തന്റെ സുഹൃത്തായ നടനും സംവിധായകനും ആയ വിനീത് ശ്രീനിവാസനുമായുള്ള പരിചയമാണ് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് അജുവിനെ സിനിമയിലേക്ക് എത്തിക്കുന്നത്. കോമഡി വേഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച അജുവിന് പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.




മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഒരു നടൻ ആണ് ഇത് ആരാണെന്നു മനസിലായോ എന്ന ക്യാപ്ഷ്യനോടെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തത്.
ചെറുപ്പത്തിലെ ഫോട്ടോ കാണിച്ചിട്ട് ഇതാരാണെന്ന് മനസിലായോ എന്ന് ചോദിക്കുന്നത് കുറച്ച് അധികം നാളുകളായി സോഷ്യൽ മീഡിയയിലെ ഒരു ട്രെൻഡ് ആണ്. കൂടുതലും സിനിമാ താരങ്ങളുടെ ഫോട്ടോകൾ ആണ് ഇത്തരത്തിൽ വൈറൽ ആവാറുള്ളത്.മലയാള സിനിമയിലെ അജു വർഗീസിന്റെ ബാല്യ കാല ഫോട്ടോ ആണിത്. അജു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ബിനോയ് ബിഎം എന്ന കലാകാരൻ ഇപ്പോൾ കളർ ഫോട്ടോ ആക്കി മാറ്റിയിരിക്കുമാകയാണ്. മുട്ടിലിഴയുന്ന പ്രായത്തിലുള്ള അജുവിന്റെ ഫോട്ടോ ആണ് ഇത്. ആ ചിരി ഇപ്പോഴും അതുപോലെ ഉണ്ടെന്നാണ് ആരാധകർ ഈ ഫോട്ടോയെ കുറിച്ച് പറയുന്നത്. ആദ്യം ഏതോ നായികയുടെ കുട്ടിക്കാല ചിത്രം ആണെന്ന് ആണ് കരുതിയത് പിന്നെയാണ് പെൺകുട്ടിയാണ് ആൺകുട്ടി ആണ് എന്ന് മനസിലായത് എന്ന് പറയുന്നവരും ഉണ്ട്.സിനിമയിലെത്തിയ 14 വർഷങ്ങൾ കൊണ്ട് നായകനായും വില്ലനായും സഹനടനായും ഒക്കെ മലയാള സിനിമയിൽ നൂറിലേറെ ചിത്രങ്ങൾ അജു ചെയ്തു കഴിഞ്ഞു.

Find out more: