നടി ശരണ്യ പൊൻവണ്ണനെതിരെ പൊലീസ് കേസ്, വഴക്കിന് കാരണം എന്ത്? ശരണ്യയുടെ സ്വതസിദ്ധമായ അഭിനയം കണ്ടിരിക്കാൻ തന്നെ രസമാണ്. എന്നാൽ ഇപ്പോൾ അത്ര രസകരമായ ഒരു വാർത്തയല്ല നടിയെ കുറിച്ച് പുറത്ത് വരുന്നത്.
ശരണ്യയും ഭർത്താവും നടനുമായ പൊൻവണ്ണനും ചെന്നൈ, വിരുഗംപക്കം എന്ന സ്ഥലത്താണ് താമസിയ്ക്കുന്നത്. പാർക്കിങിനെ ചൊല്ലി അയൽക്കാരിയായ ശ്രീദേവിയുമായി ശരണ്യ വഴക്കിലേർപ്പെട്ടു. അതിന് ശേഷം ശരണ്യ ശ്രീദേവിയുടെ വീട്ടിൽ പോകുകയും തെറി വിലിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ഇക്കാര്യം പറഞ്ഞാണ് ശ്രീദേവി നടിയ്ക്ക് എതിരെ പൊലീസ് കേസ് കൊടുത്തത്. ഇന്ന് തമിഴ് സിനിമകളിൽ അമ്മ വേഷങ്ങളിൽ തിളങ്ങുന്ന നായികയാണ് ശരണ്യ പൊൻവണ്ണൻ.
പകരം വയ്ക്കാനില്ലാത്ത അഭിനയ മികവിനെ കുറിച്ച് ആരാധകരും വാചാലരാവാറുണ്ട്.കമൽ ഹസന്റെ നായകൻ എന്ന സിനിമയിലൂടെയാണ് ശരണ്യയുടെ അഭിനയാരങ്ങേറ്റം. 1987 ൽ പുറത്തിറങ്ങിയ ആദ്യ ചിത്ത്രതിലൂടെ തന്നെ ശരണ്യ ശ്രദ്ധിക്കപ്പെട്ടു. അർത്ഥം, ആകാശക്കോട്ടയിലെ സുൽത്താൻ, ചെപ്പുകിലുക്കണ ചങ്ങാതി, ആനവാൽ മോതിരം, എന്നും നന്മകൾ, ജേർണലിസ്റ്റ്, ഇഞ്ചിക്കാടൻ മത്തായി ആൻ സൺസ് തുടങ്ങി നിരവധി മലയാള സിനിമകളിൽ ശരണ്യ നായികയായി അഭിനയിച്ചിട്ടുണ്ട്.1995 ൽ വിവാഹിതയായ ശേഷവും ശരണ്യ അഭിനയത്തിൽ സജീവമായിരുന്നു. ഗർഭിണിയായതോടെ 96 മുതൽ അഭിനയത്തിൽ നിന്നും വിട്ടുനിന്ന നടി, 2003 ൽ അമ്മ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നട സിനിമകളിലും ശരണ്യ സജീവമാണ്. രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും, ഒരു തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടിയാണ് ഇപ്പോൾ അയൽക്കാരിയുമായുള്ള വഴക്കിനെ തുടർന്ന് വിവാദത്തിൽ പെട്ടിരിക്കുന്നത്.
ശരണ്യയുമായി വഴക്കിടുന്ന സി സി ടി വി ഫൂട്ടേജ് അടക്കമാണ് ശ്രീദേവി വിരുഗംപക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് സിസിസി ടിവി ഫൂട്ടേജിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. അമ്മ വേഷങ്ങളിൽ അതിരയധികം പരിചിതയായ നടി കാർ പാർക്കിങിനെ ചൊല്ലി അയൽക്കാരിയുമായി വഴക്കിട്ടു എന്ന വാർത്ത കേട്ട ഷോക്കിലാണ് ആരാധകർ. എന്ത് തന്നെയായാലും പൊലീസ് അന്വേഷണം കഴിയട്ടെ എന്ന് പറയുന്നവരും ഉണ്ട്. ഇന്ന് തമിഴ് സിനിമകളിൽ അമ്മ വേഷങ്ങളിൽ തിളങ്ങുന്ന നായികയാണ് ശരണ്യ പൊൻവണ്ണൻ. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവിനെ കുറിച്ച് ആരാധകരും വാചാലരാവാറുണ്ട്.
ശരണ്യയുടെ സ്വതസിദ്ധമായ അഭിനയം കണ്ടിരിക്കാൻ തന്നെ രസമാണ്. എന്നാൽ ഇപ്പോൾ അത്ര രസകരമായ ഒരു വാർത്തയല്ല നടിയെ കുറിച്ച് പുറത്ത് വരുന്നത്.ശരണ്യയും ഭർത്താവും നടനുമായ പൊൻവണ്ണനും ചെന്നൈ, വിരുഗംപക്കം എന്ന സ്ഥലത്താണ് താമസിയ്ക്കുന്നത്. പാർക്കിങിനെ ചൊല്ലി അയൽക്കാരിയായ ശ്രീദേവിയുമായി ശരണ്യ വഴക്കിലേർപ്പെട്ടു. അതിന് ശേഷം ശരണ്യ ശ്രീദേവിയുടെ വീട്ടിൽ പോകുകയും തെറി വിലിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
അർത്ഥം, ആകാശക്കോട്ടയിലെ സുൽത്താൻ, ചെപ്പുകിലുക്കണ ചങ്ങാതി, ആനവാൽ മോതിരം, എന്നും നന്മകൾ, ജേർണലിസ്റ്റ്, ഇഞ്ചിക്കാടൻ മത്തായി ആൻ സൺസ് തുടങ്ങി നിരവധി മലയാള സിനിമകളിൽ ശരണ്യ നായികയായി അഭിനയിച്ചിട്ടുണ്ട്.1995 ൽ വിവാഹിതയായ ശേഷവും ശരണ്യ അഭിനയത്തിൽ സജീവമായിരുന്നു. ഗർഭിണിയായതോടെ 96 മുതൽ അഭിനയത്തിൽ നിന്നും വിട്ടുനിന്ന നടി, 2003 ൽ അമ്മ വേഷങ്ങളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തി. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നട സിനിമകളിലും ശരണ്യ സജീവമാണ്. രണ്ട് തവണ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരവും, ഒരു തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടിയാണ് ഇപ്പോൾ അയൽക്കാരിയുമായുള്ള വഴക്കിനെ തുടർന്ന് വിവാദത്തിൽ പെട്ടിരിക്കുന്നത്.
Find out more: