സ്വാമി നിത്യാനന്ദയുടെ കമ്മ്യൂണിറ്റിയിൽ ചേരാൻ അനുവാദം ചോദിച്ചെന്ന് കോൺഗ്രസ്! "എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. നിത്യാനന്ദയുടെ അടുക്കൽ പ്രജ്വൽ അഭയം അഭ്യർത്ഥിച്ച് എത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. അതെസമയം തന്റെ പ്രസ്താവനയ്ക്ക് ലക്ഷ്മണ തെളിവുകളൊന്നും നൽകിയില്ല. മൈസൂരു-കൊടക് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് എം ലക്ഷ്മണ. ലൈംഗികാക്രമണ ആരോപണങ്ങൾ നേരിടുന്ന പ്രജ്വൽ രേവണ്ണ സ്വാമി നിത്യാനന്ദ സ്ഥാപിച്ച 'കൈലാസ രാജ്യ'ത്തേക്ക് കടക്കാൻ ശ്രമിക്കുന്നുവെന്ന് കർണാടക പ്രദേശ് കേൺഗ്രസ് കമ്മറ്റി വക്താവ് എം ലക്ഷ്മണ. രേവണ്ണയ്ക്കെതിരെ പീഡനാരോപണം ഉന്നയിച്ച വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വലിനെതിരെയും കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിട്ടുള്ള വീഡിയോകളിലൊന്നിൽ പ്രജ്വലിനോട് ഉപദ്രവിക്കരുതെന്ന് കേണപേക്ഷിക്കുന്ന ഈ സ്ത്രീയുടെ വീഡിയോയും കാണാം.
പ്രജ്വലിനെതിരായ ഈ പീഡന പരാതിയിൽ മാത്രം 10 വർഷത്തിൽ കുറയാത്ത കഠിനതടവ് ലഭിക്കാനുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. പ്രജ്വലിനെതിരെ 44 വയസ്സുള്ള മറ്റൊരു സ്ത്രീയും പരാതി ഉന്നയിക്കുകയും കേസ് ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ വീട്ടിലെ 47കാരിയായ വേലക്കാരിയെ പീഡിപ്പിച്ച കേസ് വേറെയുമുണ്ട്. അതിനിടയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഗുരുതരമായ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അറുപത് വയസ്സ് പിന്നിട്ട തന്റെ വീട്ടിലെ വേലക്കാരിയെ പലതവണ പീഡിപ്പിച്ചുവെന്നതാണ് കേസ്. ഇതേ സ്ത്രീയെ തട്ടിക്കൊണ്ടുവന്ന് കലേനഹള്ളിയിലുള്ള തന്റെ ഫാംഹൗസിൽ താമസിപ്പിച്ചു എന്ന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണ അറസ്റ്റിലായിട്ടുണ്ട്.
രേവണ്ണയുടെ അറസ്റ്റിന് തൊട്ടുമുമ്പാണ് അന്വേഷകർക്ക് ഈ വിവരം ലഭിക്കുന്നതും സ്ത്രീയെ ഫാം ഹൗസിൽ നിന്ന് രക്ഷപ്പെടുത്തുന്നതും. രേവണ്ണ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.
"നിത്യാനന്ദയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. ഞാൻ മനസ്സിലാക്കിയത് പ്രകാരം പ്രജ്വൽ രേവണ്ണ കൈലാസയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. നിത്യാനന്ദ ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വിദേശരാജ്യത്താണുള്ളത്. നിത്യാനന്ദയുടെ കമ്മ്യൂണിറ്റിയിൽ ചേരാനുള്ള അനുവാദവും അദ്ദേഹം ചോദിച്ചതായാണ് അറിവ്," എം ലക്ഷ്മണ പറഞ്ഞു.
അതിനിടയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഗുരുതരമായ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അറുപത് വയസ്സ് പിന്നിട്ട തന്റെ വീട്ടിലെ വേലക്കാരിയെ പലതവണ പീഡിപ്പിച്ചുവെന്നതാണ് കേസ്. ഇതേ സ്ത്രീയെ തട്ടിക്കൊണ്ടുവന്ന് കലേനഹള്ളിയിലുള്ള തന്റെ ഫാംഹൗസിൽ താമസിപ്പിച്ചു എന്ന കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണ അറസ്റ്റിലായിട്ടുണ്ട്. രേവണ്ണയുടെ അറസ്റ്റിന് തൊട്ടുമുമ്പാണ് അന്വേഷകർക്ക് ഈ വിവരം ലഭിക്കുന്നതും സ്ത്രീയെ ഫാം ഹൗസിൽ നിന്ന് രക്ഷപ്പെടുത്തുന്നതും. രേവണ്ണ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.
"നിത്യാനന്ദയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണ്. ഞാൻ മനസ്സിലാക്കിയത് പ്രകാരം പ്രജ്വൽ രേവണ്ണ കൈലാസയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുകയാണ്. നിത്യാനന്ദ ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വിദേശരാജ്യത്താണുള്ളത്.
Find out more: