ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം പൗരാണിക കൃതികളിൽ; വി മുരളീധരൻ! നിസാരപ്രശ്നത്തിൻറെ പേരിൽ പൊതുനിരത്തിൽ സഹജീവിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുന്നത് സനാതന ധർമ്മത്തിന് പ്രചാരമില്ലാത്തതിനാലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കിളിമാനൂരിൽ ശ്രീ ശങ്കര ട്രസ്റ്റ് സംഘടിപ്പിച്ച ശ്രീ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതനധർമ്മം സംബന്ധിച്ച് കേരളത്തിൽ കുപ്രചാരണം നടക്കുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.അയോധ്യ രാമക്ഷേത്ര നിർമ്മാണം കേരളത്തിൽ വിമർശിക്കപ്പെട്ടെന്ന് മന്ത്രി പ്രസ്താവിച്ചു. "അഞ്ഞൂറു വർഷത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ രാമക്ഷേത്രമുയർന്നപ്പോൾ കേരളത്തിൽ അതിനെതിരെ രാഷ്ട്രീയ വിമർശനങ്ങളുന്നയിക്കപ്പെട്ടു.
ഗണപതി മിത്താണെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പറയുന്നത് കേരളം കേട്ടു. ശബരിമലയിൽ ആചാരലംഘനമാവാം എന്ന് സർക്കാരുകൾ നിലപാടെടുക്കുന്ന കാലമാണിത്," അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാർഗം ഭാരതത്തിൻറെ പൗരാണിക കൃതികളിലും ആചാര്യൻമാരുടെ വാക്കുകളിലും കാണാനാകുമെന്ന് വി മുരളീധരൻ പറഞ്ഞു. സനാതനധർമം സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന കുപ്രചാരണങ്ങളെ മറികടക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സനാതനധർമപാതയ്ക്ക് വേണ്ട പ്രചാരണം കിട്ടിയിരുന്നെങ്കിൽ കേരളം ഇന്നത്തെയത്ര ഹിംസാത്മക സമൂഹമായി മാറില്ലായിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. അഹിംസയാണ് സനാതനധർമത്തിൻറെ അടിസ്ഥാനമെന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടി.
വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം അഹിംസയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു.സനാതനധർമ്മം സംബന്ധിച്ച് കേരളത്തിൽ കുപ്രചാരണം നടക്കുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നിസാരപ്രശ്നത്തിൻറെ പേരിൽ പൊതുനിരത്തിൽ സഹജീവിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുന്നത് സനാതന ധർമ്മത്തിന് പ്രചാരമില്ലാത്തതിനാലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കിളിമാനൂരിൽ ശ്രീ ശങ്കര ട്രസ്റ്റ് സംഘടിപ്പിച്ച ശ്രീ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം."അഞ്ഞൂറു വർഷത്തെ കാത്തിരിപ്പിന് ശേഷം അയോധ്യയിൽ രാമക്ഷേത്രമുയർന്നപ്പോൾ കേരളത്തിൽ അതിനെതിരെ രാഷ്ട്രീയ വിമർശനങ്ങളുന്നയിക്കപ്പെട്ടു. ഗണപതി മിത്താണെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ പറയുന്നത് കേരളം കേട്ടു.
ശബരിമലയിൽ ആചാരലംഘനമാവാം എന്ന് സർക്കാരുകൾ നിലപാടെടുക്കുന്ന കാലമാണിത്," അദ്ദേഹം പറഞ്ഞു.സനാതനധർമം സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന കുപ്രചാരണങ്ങളെ മറികടക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സനാതനധർമപാതയ്ക്ക് വേണ്ട പ്രചാരണം കിട്ടിയിരുന്നെങ്കിൽ കേരളം ഇന്നത്തെയത്ര ഹിംസാത്മക സമൂഹമായി മാറില്ലായിരുന്നുവെന്ന് വി മുരളീധരൻ പറഞ്ഞു. അഹിംസയാണ് സനാതനധർമത്തിൻറെ അടിസ്ഥാനമെന്ന് വി മുരളീധരൻ ചൂണ്ടിക്കാട്ടി. വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം അഹിംസയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം പറഞ്ഞു.സനാതനധർമ്മം സംബന്ധിച്ച് കേരളത്തിൽ കുപ്രചാരണം നടക്കുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.
Find out more: