പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. തന്നെ കുറ്റവിമുക്തനാക്കണമെന്ന അമീറുലിന്റെ അപേക്ഷ കോടതി തള്ളി. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീംകോടതി നേരത്തേ മുമ്പോട്ടുവെച്ച ചില മാനദണ്ഡങ്ങളുണ്ട്. മിറ്റിഗേഷൻ എൻക്വയറി നടത്തുക എന്നതാണ് ഇതിന്റെ പ്രധാന ഭാഗംം. പ്രതിയുടെ സാമൂഹ്യപശ്ചാത്തലവും കുടുംബ പശ്ചാത്തലവുമെല്ലാം വിശദമായി പരിശോധിക്കും. ഇതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുകയും പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയുമെല്ലാം ചെയ്യും. സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തിനുള്ള മിറ്റിഗേഷൻ എൻക്വയറി ആറ്റിങ്ങൽ ഇരട്ടക്കെലപാതക കേസിലെ പ്രതി നിനോ മാത്യുവിന്റെ ഇളവപേക്ഷയിലും നടത്തിയിരുന്നു. ഈ കേസിലും ഇന്ന് വിധി വരും.