തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭാ അംഗീകാരം; ഓർഡിനൻസ് ഇറക്കാൻ തീരുമാനം! ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാർഡ് വീതമാണ് കൂടുക. 1200 വാർഡുകളാണ് അധികം വരിക. തെരഞ്ഞെടുപ്പ് കമ്മീണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും. ജനസംഖ്യാനുപാതികമായുള്ള വാർഡ് വിഭജനമാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് തദ്ദേശവാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. വാർഡ് വിഭജനം പൂർത്തിയാകുന്നതോടെ അടുത്തവർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും. അതേസമയം കൂടിയാലോചന ഇല്ലാത്ത തീരുമാനമാണിതെന്ന വിമർശനം പ്രതിപക്ഷത്തിനുണ്ട്. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി നിലവിൽ 15,962 വാർഡുകളാണുള്ളത്.
പുനർവിഭജനത്തിലൂടെ 941 വാർഡുകളാണ് കൂടുക. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിൽ 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.തദ്ദേശ വാർഡ് വിഭജനത്തിന് ഓർഡിനൻസിനായി മാത്രമാണ് ഇന്ന് മന്ത്രിസഭായോഗം ചേർന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക കമ്മിഷൻ രൂപീകരിക്കുക. സർക്കാർ നിയോഗിക്കുന്ന നാല് പേർ സമിതിയിൽ അംഗങ്ങളാകും. ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
2011 ലെ സെൻസസ് അനുസരിച്ച് വാർഡുകൾ പുന:ക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോർപറേഷനിലുമായി 1200 വാർഡ് അധികം വരും. അടുത്ത വർഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം പൂർത്തിയാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക കമ്മിഷൻ രൂപീകരിക്കുക. സർക്കാർ നിയോഗിക്കുന്ന നാല് പേർ സമിതിയിൽ അംഗങ്ങളാകും. ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് തദ്ദേശവാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗ തീരുമാനം. വാർഡ് വിഭജനം പൂർത്തിയാകുന്നതോടെ അടുത്തവർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 1200 ജനപ്രതിനിധികൾ വർധിക്കും. അതേസമയം കൂടിയാലോചന ഇല്ലാത്ത തീരുമാനമാണിതെന്ന വിമർശനം പ്രതിപക്ഷത്തിനുണ്ട്. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളിലായി നിലവിൽ 15,962 വാർഡുകളാണുള്ളത്. പുനർവിഭജനത്തിലൂടെ 941 വാർഡുകളാണ് കൂടുക. 87 മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴികെയുള്ളവയിൽ 3078 വാർഡും 6 കോർപറേഷനുകളിൽ 414 വാർഡുമുണ്ട്. ഇവയിലും ഓരോ വാർഡ് കൂടും. മട്ടന്നൂരിലെ വാർഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2080 വാർഡും 14 ജില്ലാ പഞ്ചായത്തുകളിൽ 331 ഡിവിഷനുകളുമാണുള്ളത്.തദ്ദേശ വാർഡ് വിഭജനത്തിന് ഓർഡിനൻസിനായി മാത്രമാണ് ഇന്ന് മന്ത്രിസഭായോഗം ചേർന്നത്. തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക കമ്മിഷൻ രൂപീകരിക്കുക.
Find out more: