തിരുവനന്തപുരം മുതൽ എറണാകുളം വരെ 21 സ്റ്റോപ്പുകളാണ് ഉണ്ടാകുക. പുതിയതായി നിരത്തിലിറക്കിയ ബസ് സെക്രട്ടേറിയറ്റ് മുതൽ തമ്പാനൂർവരെ പരീക്ഷണയോട്ടം നടത്തിയത് മന്ത്രി ഗണേഷ് കുമാറാണ്. വണ്ടി നല്ല കണ്ടീഷനാണെന്ന് മന്ത്രി പറഞ്ഞു. എസി ബസിന് നിരക്ക് കുറവാണ്. എക്സ്പ്രസിന് താഴെയും സൂപ്പർ ഫാസ്റ്റിന് മുകളിലുമായാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ബസിൽ നിശ്ചിത രീതിയിൽ ഇൻ്റർനെറ്റ് സൗകര്യം സൗജന്യമായി നൽകാൻ ആലോചനയുണ്ട്. കാമറ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ബസിൽ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.ബസിൻ്റെ കന്നി ഓട്ടത്തിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറാണ് വളയം പിടിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഓണസമ്മാനമായി ബസ് നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. 36 ലക്ഷം രൂപയാണ് ബസിൻ്റെ വില. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടുവരെ നീളുന്നതാണ് സർവീസ്. ആദ്യഘട്ടത്തിൽ കൊച്ചിവരെയാകും സർവീസ്.