നരേന്ദ്ര മോദി കന്യാകുമാരിയിലേക്കോ; വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കും എന്ന് അറിയിപ്പ്! മെയ് 30 മുതൽ ജൂൺ ഒന്നുവരെ മൂന്നു ദിവസങ്ങളിലായാണ് സന്ദർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന മെയ് 30നാണ് പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് പുറപ്പെടുക.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം കന്യാകുമാരി സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദർനാഥ് സന്ദർശിച്ച് ധ്യാനമിരുന്നിരുന്നു. 2014ൽ ശിവാജിയുടെ പ്രതാപ്ഗഡും സന്ദർശിച്ചിരുന്നു. കന്യാകുമാരിയിലെ വാവതുറൈ മുനമ്പിൽനിന്ന് 500 മീറ്ററോളം അകലെ കടലിലുള്ള രണ്ടു പാറകളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. 1892 ഡിസംബർ 23, 24, 25 തീയതികളിലാണ് സ്വാമി വിവേകാനന്ദൻ ഇവിടെ കടൽ നീന്തിക്കടന്ന് എത്തിയത്. വിവേകാനന്ദ സ്വാമികളുടെ സ്മരാണർഥം വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരം നിർമിച്ചത്.
1970 സെപ്റ്റം രണ്ടിന് രാഷ്ട്രപതി വിവി ഗിരി ആണ് സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്.കന്യാകുമാരിയിലെ പ്രസിദ്ധമായ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ ഒരു രാത്രിയും ഒരു പകലും പ്രധാനമന്ത്രി ധ്യാനനിമഗ്നനാകും. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന സ്ഥലമാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന അതേ സ്ഥലത്ത് ധ്യാനിക്കുന്നത് സ്വാമിജിയുടെ വികസിക ഭാരതത്തെക്കുറിച്ചുള്ള ദർശനം ജീവസുറ്റതാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിൽ മോശം കമന്റിട്ട സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു.
യുപിയിലെ കൗഷംബി ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ് ശിക്ഷേനടപടി ഏറ്റുവാങ്ങിയയാൾ. അധ്യാപികയുടെ പോസ്റ്റിനെതിരെ കൊഖ്രാജ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിദ്യാഭ്യാസ ഓഫിസർ കമലേന്ദ്ര കുശ്‍വാഹ നടപടിയെടുക്കുകയായിരുന്നു.
രാജ്യം അവസാനഘട്ട വോട്ടെടുപ്പിന് തയ്യാറെടുക്കുകയാണ്. പ്രചാരണ പരിപാടികൾ സജീവമായി മുമ്പോട്ടു പോകുന്നതിനിടെ തന്റെ ചെറുപ്പകാലത്തെ ചായക്കട അനുഭവങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. ചായ വിളമ്പിയ കപ്പും പ്ലേറ്റും കഴുകിയാണ് താൻ വളർന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
മോദിയും ചായയും തമ്മിലുള്ള ബന്ധം അഭേദ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടി മുങ്ങിത്താഴുന്ന പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. മുങ്ങിത്താഴുന്ന പാർട്ടിക്ക് ആരും വോട്ട് ചെയ്യില്ല. സർക്കാർ രൂപീകരിക്കാൻ കഴിവുള്ള പാർട്ടിക്കേ ജനങ്ങൾ വോട്ട് ചെയ്യൂ.
ഇന്ത്യാ സഖ്യത്തിലുള്ള പാർട്ടികൾ വർഗ്ഗീയവാദികളാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അവർ തീവ്ര ജാതിവാദികളുമാണ്. അവർക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാൽ വർഗീയതയ്ക്കും ജാതീയതയ്ക്കും വോട്ട് ചെയ്യലാകുമെന്നും അദ്ദേഹം പറഞ്ഞു.
Find out more: