പാലക്കാട് ഷാഫിയുടെ പിൻഗാമിമോ രമേഷ് പിഷാരടി? തൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയല്ലെന്നും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരവും കോൺഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടി. ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 2021ൽ പാർട്ടിക്കായി ജനവിധി തേടിയ മെട്രോമാൻ ഇ ശ്രീധരനും ഷാഫി പറമ്പിലും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. വോട്ടെണ്ണലിൻ്റെ അവസാനഘട്ടത്തിലാണ് ഷാഫിക്ക് ലീഡ് തിരിച്ചുപിടിക്കാനായത്.
3,859 വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം. ഷാഫി പറമ്പിലിന് 54,079 വോട്ടുകളും ഇ ശ്രീധരന് 50,220 വോട്ടുമാണ് ലഭിച്ചത്. സിപിഎമ്മിനായി മത്സരിച്ച സിപി പ്രമോദിന് 36,433 വോട്ടുകളാണ് നേടാനായത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുതിർന്ന നേതാവ് കെ മുരളീധരൻ തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തിലേക്ക് ഉയരുന്നത്. അതിനിടെയാണ് രമേഷ് പിഷാരടി മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉയർന്നത്. അതേസമയം, തൃശൂരിൽ നിന്നേറ്റ തിരിച്ചടിയോടെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ മുരളീധരൻ.
ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 2021ൽ പാർട്ടിക്കായി ജനവിധി തേടിയ മെട്രോമാൻ ഇ ശ്രീധരനും ഷാഫി പറമ്പിലും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. വോട്ടെണ്ണലിൻ്റെ അവസാനഘട്ടത്തിലാണ് ഷാഫിക്ക് ലീഡ് തിരിച്ചുപിടിക്കാനായത്. 3,859 വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം. ഷാഫി പറമ്പിലിന് 54,079 വോട്ടുകളും ഇ ശ്രീധരന് 50,220 വോട്ടുമാണ് ലഭിച്ചത്. സിപിഎമ്മിനായി മത്സരിച്ച സിപി പ്രമോദിന് 36,433 വോട്ടുകളാണ് നേടാനായത്. പാലക്കാട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുതിർന്ന നേതാവ് കെ മുരളീധരൻ തുടങ്ങിയവരുടെ പേരുകളാണ് മണ്ഡലത്തിലേക്ക് ഉയരുന്നത്.
അടുത്ത രണ്ട് വർഷം മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പ്രചാരണത്തിലടക്കം സജീവമാകുമെന്നുമാണ് കെ മുരളീധരൻ വ്യക്തമാക്കുന്നത്. "നിയമസഭ ഉപതെരഞ്ഞെടുപ്പ്...
മത്സരരംഗത്തേക്ക് ഉടനെയില്ല...
എന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ല...
പാലക്കാട്, വയനാട്, ചേലക്കര...
പ്രവർത്തനത്തിനും... പ്രചരണത്തിനും ശക്തമായി UDFന് ഒപ്പമുണ്ടാവും" . പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ചലച്ചിത്രതാരവും കോൺഗ്രസ് സഹയാത്രികനുമായ രമേഷ് പിഷാരടി. തൻ്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വാർത്തകൾ ശരിയല്ലെന്നും യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുമെന്നും രമേഷ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.
Find out more: