ലോക്സഭാ തെരഞ്ഞെടുപ്പ്; ഒആർ കേളു മന്ത്രിയും, ദേവസ്വം വിഎൻ വാസവനും! ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച കെ രാധാകൃഷ്ണന് പകരമായിട്ടാണ് കേളു രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെത്തുന്നത്. കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത പട്ടികജാതി ക്ഷേമവകുപ്പ് കേളുവിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിസ്ഥാനത്തേക്കെന്ന് റിപ്പോർട്ട്. സിപിഎം വർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡന്റാണ് ഒആർ കേളു. വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യം ഇല്ലാത്തതും കേളുവിന്റെ സാധ്യത വർധിപ്പിച്ചിരുന്നു.




മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ തകർന്നുകിടന്ന മിക്ക റോഡുകൾ നന്നാക്കിയതും മാനന്തവാടി ജില്ലാ ആശുപത്രിയുടെ മുഖച്ഛായ മാറ്റിയതും ഏറെക്കാലമായി വയനാട്ടുകാർ ആവശ്യപ്പെട്ടിരുന്ന മെഡിക്കൽ കോളജ് താത്കാലികമായി ജില്ലാ ആശുപത്രിയിൽ ആരംഭിക്കാനായതും എംഎൽഎ എന്ന നിലയിൽ കേളുവിന്റെ വലിയ നേട്ടമായിരുന്നു. കൽപറ്റ മണ്ഡലത്തിൽ ആരംഭിക്കാനിരുന്ന മെഡിക്കൽ കോളജ് മാനന്തവാടിയിലെത്തിച്ചത് എംഎൽഎയുടെ ശക്തമായ ഇടപെടലിലൂടെയായിരുന്നു. പികെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിൽ എത്തുന്ന ജനപ്രതിനിധിയെന്ന പ്രത്യേതകയും കേളുവിൻ്റെ പുതിയ പദവിക്കുണ്ടാകും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള കേളുവിന്റെ അനുകൂല ഘടകങ്ങൾ.





സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒആർ കേളു.
 വിഎൻ വാസവൻ ദേവസ്വം വകുപ്പ് നൽകും. പാർലമെൻ്ററികാര്യവകുപ്പ് എംബി രാജേഷിനാകും നൽകുക. നിലവിൽ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വി എൻ വാസവനുള്ളത്. തദ്ദേശസ്വയംഭരണ - എക്സൈസ് എന്നിവയാണ് എം ബി രാജേഷിൻ്റെ നിലവിലെ വകുപ്പുകൾ. കേളുവിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.





കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത പട്ടികജാതി ക്ഷേമവകുപ്പ് കേളുവിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വി എൻ വാസവനുള്ളത്. തദ്ദേശസ്വയംഭരണ - എക്സൈസ് എന്നിവയാണ് എം ബി രാജേഷിൻ്റെ നിലവിലെ വകുപ്പുകൾ. കേളുവിനെ മന്ത്രിസ്ഥാനത്തേക്ക് എത്തിക്കാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ നിർദേശത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.

Find out more: