കെജ്രിവാളിന് ജാമ്യം ലഭിച്ചു; സത്യത്തെ തോൽപ്പിക്കാൻ ആകില്ലെന്ന് ആം ആദ്മി പാർട്ടി! ജഡ്ജ് ന്യായ് ബിന്ദുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കെജ്രിവാൾ 1 ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം. മാർച്ച് 21 മുതൽക്ക് ജയിലിൽ കഴിയുകയാണ് കെജ്രിവാൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കോടതി ഇതിനിടെ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ ഇതുവഴി കെജ്രിവാളിന് സാധിച്ചു. ജൂൺ 2ന് അദ്ദേഹം വീണ്ടും ജയിലിലേക്ക് പോയി. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് റോസ് അവന്യു കോടതി. കെജ്രിവാൾ മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്ത ഇഡി കോടതിയിൽ വാദിച്ചു.

കെജ്രിവാളിന് ഇതോടെ ജയിലി‍ൽ നിന്ന് പുറത്തിറങ്ങാനാകും. ഇതിന് ജാമ്യ ഉത്തരവ് ലഭിക്കേണ്ടതുണ്ട്. നാളെത്തന്നെ (വെള്ളിയാഴ്ച) കെജ്‌രിവാൾ പുറത്തിറങ്ങുമെന്നാണ് വിവരം. അതെസമയം ഡൽഹിയിലെ കെജ്രിവാളിന്റെ വീടിനു മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആഘോഷത്തിമിർപ്പിലാണ്.ജാമ്യ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷയുമായി ഇഡി കോടതിയെ സമീപിച്ചുവെങ്കിലും അത് തള്ളിപ്പോയി. കെജ്‌രിവാളിനെതിരെ ഇഡിയുടെ പക്കൽ തെളിവുകളില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചത്. എല്ലാ കേസുകളും ചില മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും കെജ്രിവാളിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

'സത്യത്തെ മറച്ചുപിടിക്കാൻ സാധിച്ചേക്കാം, എന്നാൽ പരാജയപ്പെടുത്താനാകില്ല' എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെ ആം ആദ്മി പാർട്ടി പ്രതികരിച്ചത്. 'കോടതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്, കെജ്രിവാളിന് ജാമ്യം, സത്യം വിജയിച്ചു,' എന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രസ്താവിച്ചത്.മാർച്ച് 21 മുതൽക്ക് ജയിലിൽ കഴിയുകയാണ് കെജ്രിവാൾ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കോടതി ഇതിനിടെ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ ഇതുവഴി കെജ്രിവാളിന് സാധിച്ചു. ജൂൺ 2ന് അദ്ദേഹം വീണ്ടും ജയിലിലേക്ക് പോയി.

Find out more: