തങ്ങളെ പുറത്താക്കാനായി തിരുവനന്തപുരത്ത് തമ്പടിച്ച് കാര്യങ്ങൾ നിയന്ത്രിച്ചത് രാജ്മോഹൻ ഉണ്ണിത്താൻ! ഉണ്ണിത്താനെതിരെ യുദ്ധം ആരംഭിക്കുകയാണ്. പാർട്ടിയെ ഒരംശം പോലും പോറലേൽപ്പിക്കില്ല. രക്തസാക്ഷികൾക്കൊപ്പമാണെന്നും ബാലകൃഷ്ണൻ പെരിയ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ബാലകൃഷ്ണൻ പെരിയയുടെ പ്രതികരണം.രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. തങ്ങളെ പുറത്താക്കാനായി തിരുവനന്തപുരത്ത് തമ്പടിച്ച് കാര്യങ്ങൾ നിയന്ത്രിച്ചത് രാജ്മോഹൻ ഉണ്ണിത്താൻ ആണ്. പ്രശ്നം പരിഹരിക്കേണ്ട രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ട് അത് വഷളാക്കി. എത്ര ഉന്നതനായാലും രക്തസാക്ഷികളുമായി ബന്ധപ്പെട്ട കേസിൽ എല്ലാവരെയും പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടു.




അതിനെ തുടർന്ന് താനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റ് താൻ അബോധാവസ്ഥയിൽ പിൻവലിച്ചുവെന്ന ഗുരുതരവും വ്യക്തിഹത്യ നടത്തുന്നതുമായ ആരോപണം ഉണ്ണിത്താൻ ഉന്നയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് പിൻവലിച്ചത്. പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് തങ്ങൾ മൗനം പാലിച്ചപ്പോൾ ഉണ്ണിത്താൻ തുടർച്ചയായി യോഗങ്ങളിലും മാധ്യമങ്ങൾ വഴിയും അധിക്ഷേപിച്ചുവെന്ന് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. മതപരമായ സംഘർഷത്തിൽനിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ കുറി മായ്ച്ചത്. കുറി മായ്ച്ചത് അല‍ർജി മൂലമാണെന്ന് മാധ്യമപ്രവർത്തകർ പറയുന്ന ഏതെങ്കിലും സ്കിൻ സെപ്ഷ്യലിസ്റ്റിനെ കൊണ്ട് തെളിയിച്ചാൽ താൻ കാസർകോട് പ്രസ് ക്ലബ്ബിന് എത്ര വലിയ സംഭാവന നൽകാനും തയ്യാറാണ്.




പൊതുപ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറാണ്. ഉണ്ണിത്താനെതിരെ യുദ്ധം ആരംഭിക്കുകയാണ്. പാർട്ടിയെ ഒരംശം പോലും പോറലേൽപ്പിക്കില്ല. രക്തസാക്ഷികൾക്കൊപ്പമാണെന്നും ബാലകൃഷ്ണൻ പെരിയ കൂട്ടിച്ചേർത്തു. പെരിയ കേസിൽ ഒരു നയാപൈസ ഉണ്ണിത്താൻ ചെലവഴിച്ചിട്ടില്ല. അൽപന് അധികാരം കിട്ടിയാൽ അ‍ർധരാത്രിയിലും കുടപിടിക്കുമെന്ന അവസ്ഥയിലാണ് ഉണ്ണിത്താൻ നടക്കുന്നത്. തങ്ങളെ പുറത്താക്കാനായി ഡിസിസി പ്രസിഡൻ്റിനെ ഭയപ്പെടുത്തി കൂടെനി‍ർത്തുകയും ദിവസങ്ങളോളം തിരുവനന്തപുരത്ത് തമ്പടിച്ച് കാര്യങ്ങൾ നിയന്ത്രിച്ചുവെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.പ്രശ്നം പരിഹരിക്കേണ്ട രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ പോസ്റ്റിട്ട് അത് വഷളാക്കി. എത്ര ഉന്നതനായാലും രക്തസാക്ഷികളുമായി ബന്ധപ്പെട്ട കേസിൽ എല്ലാവരെയും പുറത്താക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടു. അതിനെ തുടർന്ന് താനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റ് താൻ അബോധാവസ്ഥയിൽ പിൻവലിച്ചുവെന്ന ഗുരുതരവും വ്യക്തിഹത്യ നടത്തുന്നതുമായ ആരോപണം ഉണ്ണിത്താൻ ഉന്നയിച്ചു. 





എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് പിൻവലിച്ചത്. പരസ്യപ്രസ്താവന പാടില്ലെന്ന് കെപിസിസി തന്നോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് തങ്ങൾ മൗനം പാലിച്ചപ്പോൾ ഉണ്ണിത്താൻ തുടർച്ചയായി യോഗങ്ങളിലും മാധ്യമങ്ങൾ വഴിയും അധിക്ഷേപിച്ചുവെന്ന് ബാലകൃഷ്ണൻ പെരിയ ആരോപിച്ചു.വിവാഹം നടന്ന ഓഡിറ്റോറിയം രാജൻ പെരിയയുടേതാണ്. തങ്ങളെല്ലാവരും ഓഡിറ്റോറിയത്തിലെ അടുക്കളയുമായി ബന്ധപ്പെട്ട് ഏകോപനം നടത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത 45 ശതമാനത്തിലധികം പേരും കോൺഗ്രസുകാരാണ്. സദ്യ വിളമ്പിക്കൊടുത്തത് യൂത്ത് കോൺഗ്രസുകാരാണ്. ഒട്ടും രാഷ്ട്രീയം കലരാതിരുന്ന വിവാഹത്തിൻ്റെ സത്കാരമാണ് ഇത്രയും വലിയ വിഷയമാക്കിയും തങ്ങളെ എല്ലാവരെയും രക്തസാക്ഷികൾക്ക് എതിരാക്കിയും മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Find out more: